ആവാസ് -ലാന്റേണ്‍ എഫ് .സി സംയുക്ത ഫുട്‌ബോള്‍ മേള

റിയാദ്: ആം ആദ്മി പാര്‍ട്ടിയുടെ പോഷക സംഘടനയായ ആവാസും ലാന്റേണ്‍ എഫ്.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 8,15 തീയതികളില്‍ റിയാദിലെ ഇസ്‌ക്കാന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഭാരവാഹികള്‍ പത്രസമ്മേളനത്തിലാണ് ഫുട്‌ബോളയെക്കുറിച്ച് വ്യക്തമാക്കിയത്.

സൗദി അറേബിയയിലെ പ്രമുഖരായ പതിനാറു ഇന്ത്യന്‍ ടീമുകള്‍ പങ്കെടുക്കു. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ കമ്പനികളുടെ പരസ്യങ്ങളടങ്ങുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റ് ഫിക്ച്ചറും ടീമുകളുടെ ജഴ്‌സി പ്രകാശനവും നടന്നു.

വാര്‍ത്ത സമ്മേളനത്തില്‍ ആവാസ് കണ്‍വീനര്‍ മന്‍സൂര്‍ ചാലില്‍, ട്രഷറര്‍ ഷമീം തിരൂരങ്ങാടി, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ അസീസ് മാവൂര്‍, ലാന്റേണ്‍ എഫ്.സി മാനേജര്‍ നാസര്‍ മൂച്ചിക്കാടന്‍, സെക്രട്ടറി ഷമിജ് ചാലക്കോടന്‍, സഫീര്‍ അരീക്കോട്, രവി, റാഫി വയനാട് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published.