ഇനി മുതൽ ജ്വല്ലറികളിൽ സൗദികൾ മാത്രം

ജിദ്ദ: ജ്വല്ലറികളിൽ സ്വദേശിവത്ക്കരണം നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സൗദിയിലെ ജ്വല്ലറികളിൽ ഇനി മുതൽ വിദേശികൾക്ക്‌ ജോലി ചെയ്യാൻ സാധിക്കില്ല.

നിയമ ലംഘകർക്ക്‌ അധികൃതർ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. വിദേശികളെ ജോലിക്ക്‌ വെക്കുന്ന സ്ഥാപനങ്ങൾക്ക്‌ ഒരു വിദേശിക്ക്‌ 20,000 റിയാൽ എന്ന തോതിൽ പിഴ ഈടാക്കും.

സൗദികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണു പൂർണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്‌. നേരത്തെ മൊബെയിൽ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കിയത്‌ വൻ വിജയമായിരുന്നു. താമസിയാതെ റെന്റ്‌ എ കാർ സ്ഥാപനങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കാൻ ആലോചനകൾ നടക്കുന്നുണ്ട്

Leave a Reply

Your email address will not be published.