ട്രംപിന്റെ പ്രഖ്യാപനത്തെ സൗദി അപലപിച്ചു

റിയാദ്‌: ഇസ്രായേലിലെ അമേരിക്കൻ എംബസി ടെൽ അവീവിൽ നിന്ന് ജറൂസലമിലേക്ക്‌ മാറ്റാൻ നിർദ്ദേശിക്കുകയും ജറൂസലമിനെ ഇസ്രായേൽ തല സ്ഥാനം ആയി അംഗീകരിക്കുകയും ചെയ്ത ട്രം പിന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.നിരുത്തരവാദപരവും അനുചിതവുമായ നീക്കത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നത്‌ ഓർമ്മിപ്പിച്ച സൗദി റോയൽ കോർട്ട്‌ തീരുമാനം അത്യന്തം ഖേദകരമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീൻ – ഇസ്രായേൽ സംഘർഷം‌ ഇതോടെ കൂടുതൽ സങ്കീർണ്ണമാകുമെന്ന് സൗദി മുന്നറിയിപ്പ്‌ നൽകി.പുതിയ നടപടിയിൽ നിന്ന് അമേരിക്ക പിൻ വാങ്ങണമെന്നും ഫലസ്തീനികളുടെ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പരിശ്രമങ്ങൾക്കൊപ്പം നില കൊള്ളണമെന്നും സൗദി ആവശ്യപ്പെട്ടു.

ട്രം പിന്റെ നടപടിയെ ഇന്ത്യയും തള്ളിയിട്ടുണ്ട്

Leave a Reply

Your email address will not be published.