മീഡിയ ഫോറം യാത്രയയപ്പു സംഘടിപ്പിച്ചു.

ജിദ്ദ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഹനീഫ ഇയ്യംമടക്കലിനും റിയാദിലേക്കു ജോലി മാറിപ്പോവുന്ന ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ചീഫ് പി. ഷംസുദ്ധീനും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് സംഘടിപ്പിച്ചു. ഷറഫിയ കബാബ് കോർണർ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. എം. മായിൻകുട്ടി, ജനറൽ സെക്രെട്ടറി സാദിഖലി തുവ്വൂർ എന്നിവർ സ്നേഹോപഹാരം കൈമാറി. അബ്ദുൽറഹമാൻ വണ്ടൂർ, ജാഫർ അലി പാലക്കോട്, ജലീൽ കണ്ണമംഗലം, ശാക്കിർ. സി. കെ, കബീർ കൊണ്ടോട്ടി, സി. കെ. മൊറയൂർ, ശരീഫ് സാഗർ, നിഷാദ് അമീൻ, നാസർ കരുളായി, ഇബ്രാഹിം ഷംനാട്, നാസർ കാരക്കുന്ന്, ജിഹാദുദ്ധീൻ എന്നിവർ സംസാരിച്ചു. പി. ശംസുദ്ദീൻ, ഹനീഫ ഇയ്യംമടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. സുൽഫീക്കർ ഒതായി സ്വാഗതവും പി. കെ. സിറാജ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.