സൗദിയിൽ ഡ്രൈവിങ്ങിനിടെ ശ്രദ്ധിച്ചില്ലെങ്കിൽ ഇനി പണി പാളും

ജിദ്ദ: ഡ്രൈവിങ്ങിനിടെ മൊബൈ ൽ ഫോൺ ഉപയോഗിക്കുകയും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കുകയും ചെയ്യുന്നവരെ പിടി കൂടുന്നതിനുള്ള ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങുന്നതോടെ സൗദിയിൽ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധ പതിക്കേണ്ടതായി വരും.

കഴിഞ്ഞ ദിവസം റിയാദിൽ പുതിയ ക്യാമറ സ്ഥാപിച്ചത്‌ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത്‌ പരീക്ഷണാർത്ഥം സ്ഥാപിച്ചതാണെന്നും ഇവയിൽ പതിഞ്ഞ നിയമ ലംഘനങ്ങൾക്ക്‌ പിഴ ഈടാക്കില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം പിറകെ വന്നിട്ടുണ്ട്‌.

വേഗത, സിഗ്നൽ കട്ടിംഗ്‌ തുടങ്ങിയവ പിടി കൂടുന്നതിനു നേരത്തെ ക്യാമറകൾ ഉണ്ടെങ്കിലും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവരെയും മൊബൈ ൽ ഉപയോഗിക്കുന്നവരെയും പിടി കൂടുന്നതിനുള്ള പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ സമീപകാലത്താണു ട്രാഫിക്‌ വിഭാഗം മുന്നറിയിപ്പ്‌ നൽകിയത്‌.

എന്നാൽ സ്പീക്കറോ ഇയർ ഫോണോ ഉപയോഗിച്ച്‌ മൊബൈ ലിൽ സംസാരിക്കുന്നതും സിഗ്നലിൽ പൂർണ്ണമായും നിർത്തുന്ന സമയം മൊബൈ ൽ ഉപയോഗിക്കുന്നതും നിയമ ലംഘനമാകില്ലെന്ന് ട്രാഫിക്‌ വിഭാഗം അറിയിച്ചിരുന്നു

Leave a Reply

Your email address will not be published.