സൗദിയിൽ റെയ്ഡ്‌ ശക്തം ; പിടിയിലായത്‌ ലക്ഷത്തിലധികം വിദേശികൾ

ജിദ്ദ : നിയമ ലംഘകരെ പിടി കൂടുന്നതിനുള്ള
ശക്തമായ പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പുരോഗമിക്കുന്നതിനിടയിൽ ഇത്‌ വരെ പിടിയിലായത്‌ 1,32,647പേർ.ഇവരിൽ 75,918 പേരും ഇഖാമ നിയമങ്ങൾ ലംഘിച്ചവരും 34,847 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും 21,882 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരുമാണു.

പിടിയിലായവരിൽ 21,837 പേരെ നാടു കടത്തിയിട്ടുണ്ട്‌. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിനു 65 സൗദി പൗരന്മാരെയും പിടി കൂടിയിട്ടുണ്ട്‌.

നിയമ ലംഘകരില്ലാത്ത രാജ്യം കാംബയിനിന്റെ ഭാഗമായി അനുവദിച്ച പൊതുമാപ്പ്‌ തീർന്നതിനെത്തുടർന്നാണു രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുള്ളത്

Leave a Reply

Your email address will not be published.