മദീനയിൽ പ്രവാചകന്റെ മിഹ്‌ റാബിൽ നമസ്ക്കാരം ആരംഭിച്ചു

മദീന :മദീനയിലെ മസ്ജിദുന്നബവിയിലെ പ്രവാചകന്റെ മിഹ്‌ റാബിൽ ഇമാമുമാർ നമസ്ക്കാരങ്ങൾക്ക്‌ നേതൃത്വം നൽകാൻ തുടങ്ങി. കഴിഞ്ഞ ദിവസം ജുമു അ നമസ്ക്കാരം പ്രവാചക മിഹ്‌ റാബിൽ വെച്ചായിരുന്നു നടന്നത്‌.

പ്രവാചകരുടെ ഖബറിനും മിംബറിനും ഇടയിലായി റൗളയിലാണു മിഹ്‌ റാബ്‌ ഉള്ളത്‌.
ഉമർ ബിൻ അബ്ദുൽ അസീസിന്റെ ഭരണകാലത്താണു പ്രവാചകൻ നമസ്ക്കരിച്ച സ്ഥലത്ത്‌ മിഹ്‌ റാബ്‌ ഉണ്ടാക്കിയത്‌.

കാൽ നൂറ്റാണ്ടിന്റെ ഇടവേളക്ക്‌ ശേഷമാണു പ്രവാചകന്റെ മിഹ്‌ റാബ്‌ ഇമാമുമാർ നമസ്ക്കാരത്തിനു ഉപയോഗിക്കുന്നത്‌.

മസ്ജിദുന്നബവി വികസിപ്പിച്ചപ്പോൾ മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫാൻ (റ) നിർമ്മിച്ച പള്ളിയുടെ ഏറ്റവും മുൻ വശത്തെ ചുമരിലുള്ള ഉസ്മാനി മിഹ്‌ റാബിലാണു ഇത്‌ വരെ നമസ്ക്കാരങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്

Leave a Reply

Your email address will not be published.