സൗദി ഗതാഗത വിപ്ലവത്തിലേക്ക്‌ ; ഈ മാസവസാനം മക്ക-മദീന ട്രെയിൻ പരീക്ഷണയോട്ടങ്ങൾക്ക്‌ തുടക്കം

ജിദ്ദ: സൗദി അറേബ്യയുടെ ഗതാഗത മേഖലയിൽ വൻ വിപ്ലവമാകാൻ പോകുന്ന ഹറമൈൻ അതിവേഗ ട്രെയിനുകളുടെ പരമാവധി വേഗതയിലുള്ള പരീക്ഷണയോട്ടങ്ങൾ ഈ മാസാവസാനം മുതൽ ആരംഭിക്കും.മക്ക മുതൽ മദീന വരെയുള്ള പരീക്ഷണയോട്ടങ്ങൾ മണിക്കൂറിൽ 300 കി.മി. വേഗതയിലായിരിക്കും.

നേരത്തെ മദീനയിൽ നിന്ന് ജിദ്ദ വരെയും ജിദ്ദയിൽ നിന്ന് മക്ക വരെയും പരീക്ഷണയോട്ടം നടത്തിയിരുന്നു.

മക്കയിൽ നിന്നും മദീന വരെയുള്ള റെയിൽ പാതയുടെ നീളം 450 കിലോമീറ്ററാണു. 2018 തുടക്കത്തിൽ യാത്രക്കാരെ സ്വീകരിക്കാൻ പോകുന്ന ഹറമൈൻ ട്രെയിൻ സർവീസിന്റെ ടിക്കറ്റ്‌ നിരക്കുകൾ നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള പഠനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published.