കഅബയുടെ കിസ്‌ വയില്ലാത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മക്ക: വിശുദ്ധ ക അബാലയത്തിന്റെ കിസ്‌ വ ഇല്ലാത്ത ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

എല്ലാ വർഷവും ദുൽ ഹിജ്ജ മാസം 9 നു ഹാജിമാർ അറഫയിൽ സംഘമിക്കുന്ന സന്ദർഭത്തിലാണു ക അബയുടെ കിസ്‌ വ മാറ്റാറുള്ളത്‌. അത്തരത്തിൽ ഒരു വേളയിൽ പകർത്തിയ ചിത്രമാണു
ഇപ്പോൾ പ്രചരിക്കുന്നത്‌.

ക അബക്ക്‌ കിസ്‌ വ അണിയുന്നത്‌ പ്രവാചകനും മുംബേ നിലവിലുണ്ടായിരുന്ന ആചാരമാണു.‌
നിലവിൽ മക്കയിലെ ഉമ്മുജൂദ്‌ ഡിസ്ട്രിക്കിലെ കിസ്‌ വ ഫാക്ടറിയിൽ നിർമ്മിക്കുന്ന കിസ്‌ വക്ക്‌ 22 മില്ല്യൻ റിയാലാണു ഓരോ വർഷവും ചെലവഴിക്കുന്നത്‌.700 കിലോഗ്രാം ശുദ്ധ പട്ടും 120 കിലോഗ്രാം സ്വർണ്ണ നൂലും വെള്ളി നൂലും ഉപയോഗിച്ചാണു കിസ്‌ വ നിർമ്മിക്കുന്നത്‌.

Leave a Reply

Your email address will not be published.