“ പ്രവാസിയും തൊഴില്‍ അവസരങ്ങളും ” ടോക് ഷോ സംഘടിപ്പിച്ചു

ജിദ്ദ: അഹലാം ജിദ്ദയുടെ കീഴില്‍ “ പ്രവാസിയും തൊഴില്‍ അവസരങ്ങളും ” എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു. ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ രാഷ്ട്രീയ ,സാമൂഹിക, മധ്യമ, രാഷ്ട്രീയ തൊഴില്‍ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.പ്രവാസ ലോകത്തെ തൊഴില്‍ സാഹചര്യങ്ങളും നാട്ടിലെ തൊഴില്‍ സാദ്യതകളെയും കുറിച്ച് നടത്തിയ ടോക് ഷോയില്‍ വിദേശ രാജ്യങ്ങള്‍ വെക്തമായ പദ്ധതി കളുമായി മുന്നോട്ട് പോകുമ്പോള്‍ ശരിയായ ആസൂത്രണം പ്രവാസികള്‍ക്ക് ഇല്ലാത്തതാണ് ആശങ്കകള്‍ക്ക് കാരണമാകുന്നതെന്നും, മാറുന്ന തൊഴില്‍ സാഹചര്യത്തിനു അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി അറിവും അനുഭവസമ്പത്തും കാര്യക്ഷമമായി ഉപയോഗിച്ചാല്‍ പ്രവാസിക്ക് എവിടെയും വിജയിക്കാനാവുമെന്നും അഭിപ്രായപെട്ടു .
നാടിന്‍റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച പ്രവാസികള്‍ക്ക് വോട്ടവകാശം ഇല്ലാത്തത് കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന സര്‍കാരില്‍ നിന്ന് കിട്ടുന്നില്ല.പ്രവാസികള്‍ രാഷ്ട്രീയ കക്ഷി,സങ്കടനാ വെത്യാസമില്ലാതെ ഐക്യത്തോടെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മുന്നോട്ട് പോകണം. തൊഴില്‍ പ്രധിസന്ധിയില്‍ തിരിച്ചു പോക്ക് രൂക്ഷമായി തുടരുമ്പോള്‍ പുനരധിവാസത്തിനായി സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ആവശ്യമുയര്‍ന്നു.
ജിദ്ദ കെ എം സി സി സെക്രടറി അബൂബക്കര്‍ അരിമ്പ്ര , ഒ ഐ സി സി പ്രസിഡണ്ട്‌ കെ ടി എ മുനീര്‍ ,നവോദയ പ്രസിഡണ്ട്‌ ഷിബു തിരുവനന്തപുരം ,ഇന്ത്യന്‍ മീഡിയ ഫോറം സെക്രടറി സാദിഖ്‌അലി തുവ്വൂര്‍ ,ഐ സ് ഫ് പ്രസിഡണ്ട്‌ അഷറഫ് മൊറയൂര്‍ ,സിയാട്ട ചെയര്‍മാന്‍ കെ സി അബ്ദുറഹ്മാന്‍ ,അല്‍ മാസ് എം ഡി മുഹമ്മദാലി ഒവുങ്ങള്‍ ,പ്രവാസി സാംസ്കാരിക വേദി വൈ. പ്രസിഡണ്ട്‌ ഇസ്മായില്‍ കല്ലായി ,എന്നിവര്‍ വിഷയവുമായി സംസാരിച്ചു .അഹലാം ജിദ്ദ ഒരുക്കിയ ടോക് ഷോയില്‍ അമീര്‍ ഷാ പാണ്ടിക്കാട് സ്വാഗതവും അഫ്‌സൽ നാറാണത്ത് നന്ദിയും ഹനീഫ ഇയ്യം മടക്കല്‍ വിഷയ അവതാരകനുമായിരുന്നു.

Leave a Reply

Your email address will not be published.