സൗദി; പിടിയിലായ നിയമ ലംഘകരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷം കവിഞ്ഞു

ജിദ്ദ: “നിയമ ലംഘകരില്ലാത്ത രാജ്യം “ കാംബയിനിന്റെ ഭാഗമായി രാജ്യത്തിന്റെ നീളം നടക്കുന്ന പരിശോധനയിൽ പിടിയിലായ നിയമ ലംഘകരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷം ൗകവിഞ്ഞു. കഴിഞ്ഞ 26 ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനകളിൽ ഇത്‌ വരെ പിടിക്കപ്പെട്ടത്‌ 1,81,000 പേരാണു.

പൊതുമാപ്പിനു ശേഷം കഴിഞ്ഞ നവംബർ പകുതിയിൽ പരിശോധന ആരംഭിച്ചത്‌ മുതൽ ഇഖാമ, അതിർത്തി, തൊഴിൽ നിയമ ലംഘകർക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണു.
നിയമ ലംഘകരെ സഹായിച്ച വിദേശികളെയും സ്വദേശികളെയും കൂട്ടത്തിൽ പിടി കൂടിയിട്ടുണ്ട്‌.

അതേ സമയം കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ തങ്ങളുടെ നാടുകടത്തപ്പെട്ട 10,000 പൗരന്മാർ സൗദിയിൽ നിന്ന് എത്യോപ്യയിലെത്തിയതായി എത്യോപ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിർത്തി നുഴഞ്ഞു കയറ്റത്തിൽ ഏറ്റവും കൂടുതൽ പിടിയിലായത്‌ യമനികളും രണ്ടാം സ്ഥാനം എത്യോപ്യൻ പൗരന്മാരുമാണു.

ഇഖാമ നിയമ ലംഘനത്തിനാണു കൂടുതൽ ആളുകളും പിടിയിലായിട്ടുള്ളത്‌. നല്ലൊരു വിഭാഗം തൊഴിൽ നിയമ ലംഘനത്തിനും പിടിയിലായിട്ടുണ്ട്‌

ഇത്‌ വരെ പിടി കൂടിയ നിയമ ലംഘകരിൽ 35,000 ത്തോളം പേരെ സ്വദേശങ്ങളിലേക്ക്‌ കയറ്റിയയച്ചു.25,000 ത്തോളം പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച്‌ വരുന്നു.

നിയമ ലംഘകരെ സഹായിച്ച 51 സൗദി പൗരന്മാരെ ആവശ്യമായ ശിക്ഷാ നടപടികൾ പൂർത്തീകരിച്ച്‌ വിട്ടയച്ചു. ബാക്കിയുള്ളവർക്കെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.