ആകാശത്തൊരു ‘കുഞ്ഞത്ഭുതം’; യുവതിക്ക് വിമാനത്തിൽ സുഖ പ്രസവം

ഇസ്ലാമബാദ്: ആകാശത്തു സുഖ പ്രസവത്തിനു വേദിയായി പാക്-സൗദി വിമാനയാത്ര. വിമാനത്തിൽ സുന്ദരി പെണ്കുഞ്ഞിനു ജന്മം നൽകി പാക് യുവതി ചരിത്രത്തിൽ ഇടം പിടിച്ചു.

മദീനയിൽ നിന്ന്‌ മുൾതാനിലേക്ക്‌ പുറപ്പെട്ട പാകിസ്ഥാൻ വിമാനം (പി ഐ എ) ആണ് ഈ അപൂർവ പ്രസവത്തിനു സാക്ഷിയായത്.വിമാനത്തിൽ വച്ചു യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടപ്പോൾ വിമാനത്തിലെ ജീവനക്കാർ സഹായതിനെത്തി.

പി.ഐ.എ തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് പ്രസവ വിവരം പുറത്തു വിട്ടത്. ” ദിവസവും ലോകത്തു പല അത്ഭുതങ്ങളും സംഭവിക്കുന്നു. പി കെ 716 എന്ന ഞങ്ങളുടെ വിമാനത്തിന്റെ മദീനയിൽ നിന്നു മുൾതാനിലേക്കുള്ള യാത്രയിലും ഒരു അത്ഭുതം സംഭവിച്ചു. വിമാനത്തിൽ വച്ച് ഒരു സുന്ദരിയായ പെണ്കുഞ്ഞിനു യാത്രക്കാരി ജന്മം നൽകിയിരിക്കുന്നു. പുതിയ അതിഥി യുടെ കാര്യത്തിൽ രക്ഷിതാക്കളെ അഭിനന്ദിക്കുന്നു. അടിയന്തര സഹായവുമായി എത്തിയ വിമാന ജീവനക്കാർക്കും സ്തുതി” -ട്വിറ്ററിൽ പറയുന്നു.

ഒടുവിൽ കൈക്കുഞ്ഞുമായി ഫോട്ടോക്ക് പോസ് ചെയ്താണ് വിമാന ജീവനക്കാർ യാത്ര അവസാനിപ്പിച്ചത്. യുവതിയെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല.

Leave a Reply

Your email address will not be published.