ജറുസലം പ്രഖ്യാപനം ഇസ്രായിലിന്റെ നാശം വേഗത്തിലാക്കും : ഇറാൻ

ജറുസലം പ്രഖ്യാപനത്തിൽ ഇസ്രയിലിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഇറാൻ രംഗത്തെത്തി. ട്രംപിന്റെ പ്രഖ്യാപനം ഇസ്രായേലിന്റെ നാശം വേഗത്തിലാകുമെന്നു ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ കാതമി പറഞ്ഞു.

സംഭവത്തോടെ മുസ്ലിം ഐ‌ക്യം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം മുതൽ ഫലസ്തീനിലും വിവിധ പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും കനത്ത പ്രതിഷേധമാണ് തുടരുന്നത്. തുർക്കിക്കു പുറമേ ലിബിയയിലും അള്ജീരിയയിലുംവിവിധ നഗരങ്ങൾ വൻ പ്രകടനങ്ങൾക്കാണ് ഇന്നലെയും സാക്ഷിയായത്.

ഈജിപ്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം രാജ്യങ്ങൾ അമേരികയെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നു സുഡാൻ മുൻ പ്രസിഡന്റ് അബ്ദുറഹ്മാൻ സവറുദഹബ് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published.