നിർമാണ മേഖലയിലെ കരാർ കമ്പനികൾ അടച്ചു പൂട്ടുന്നു മലയാളികളടക്കമുള്ള തൊഴിലാളികളെ പിരിച്ചുവിടുന്നു

റിയാദ്: സൗദിയിൽ നിർമാണ കമ്പനികളിൽ ഉടലെടുത്ത പ്രതിസന്ധികൾ മൂലം കരാർ കമ്പനികൾ അടച്ചു പൂട്ടുന്നതായി റിപ്പോർട്ട്. വൻകിട പദ്ധതികളുടെ വരവ് കുറഞ്ഞതോടെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട കമ്പനികൾ അടച്ചുപൂട്ടുകയോ പ്രവർത്തന മേഖല മാറുകയോ ചെയ്തതായി ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി കാണിക്കുന്നു.

ഇത്തരത്തിൽ നാലു മാസത്തിനിടെ ഏകദേശം 35 ശതമാനത്തിലധികം കമ്പനികൾ മേഖല വിട്ടതായാണ് കണക്കുകൾ. രാജ്യത്തെ വൻകിട പദ്ധതികൾ കുറഞ്ഞുപോയതും എണ്ണ വിലയിൽ വന്ന ഇടിവ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയായതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്സ് കോണ്ട്രാക്ടിങ് കമ്മറ്റി പ്രസിഡന്റ് എൻജിനീയർ അബ്ദുൽ ഹകീം അൽ ഖലിദി പറഞ്ഞു .

വൻകിട കരാർ കമ്പനികൾ പ്രതിസന്ധിയിലായതോടെ ഇതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ചെറുകിട, ഇടത്തരം കമ്പനികൾ പൂർണമായും അപ്രസക്തമാവുകയാണ്

Leave a Reply

Your email address will not be published.