പൊതുസ്ഥലത്ത്‌ നിറയൊഴിച്ചയാളെ സാഹസികമായി കീഴ്പ്പെടുത്തി

ജിസാൻ : ജിസാനിൽ പൊതു സ്ഥലത്ത്‌ വെടിയുതിർത്തയാളെ നടന്നയാളെ സുരക്ഷാഭടന്മാർ സാഹസികമായി കീഴ്പ്പെടുത്തി

ഒരാൾ തോക്കുമായി വെടിയുതിർത്ത്‌ നടക്കുന്നതായി സ്വദേശി പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു സുരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തിയത്‌

ആയുധമേന്തിയയാളെ സുരക്ഷാ ഭടന്മാർ തന്ത്രം പൂർവ്വം കീഴടക്കുകയായിരുന്നു.

ഇയാളുടെ മാനസിക നില തകരാറിലാണെന്നാണു റിപ്പോർട്ട്‌. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ കൈ മാറിയിട്ടുണ്ട്‌.

അപകടം മുന്നിൽ കണ്ട്‌ ഓപ്പറേഷനു മുന്നോടിയായി റെഡ്‌ ക്രസന്റ്‌ ആംബുലൻസുകളും സജ്ജമാക്കിയിരുന്നു.

ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ സുരക്ഷാ വിഭാഗങ്ങൾക്കും ജിസാൻ പോലീസ്‌ മേധാവി നന്ദി അറിയിച്ചു

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.