ഹറമിൽ കണ്ടെത്തിയ പുതിയ സം സം കിണറിന്റെ യാഥാർത്ഥ്യമെന്ത്‌ ??!!

മക്ക -(www.gcctimes.com) മക്ക ഹറമിൽ സംസം കിണറിനു സമീപം പുതിയ സംസം കിണർ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന റിപ്പോർട്ടുകളും വീഡിയോയും ശരിയല്ലെന്ന് സൗദി ഹറംകാര്യ വകുപ്പ് അറിയിച്ചു.

സംസം കിണർ പുനരുദ്ധാരണ പ്രവർത്തിക്കിടെ പഴയ ഒരു ഭൂഗർഭ കുഴി കണ്ടെത്തിയതാണ് പുതിയ സംസം കിണർ കണ്ടെത്തി എന്ന നിലക്ക് ചില സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നത്. സംസം കിണർ പുനരുദ്ധാരണ പദ്ധതിക്കിടെ പ്രദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിശുദ്ധ ഹറമിൽ പുതുതായി കണ്ടെത്തിയ സംസം കിണർ ആണ് ഇതെന്ന് ക്ലിപ്പിംഗ് ചിത്രീകരിച്ച തൊഴിലാളി വാദിച്ചു.

സംസം കിണറിന്റെ സമീപ പ്രദേശത്ത് കെട്ടിനിൽക്കുന്ന ഭൂഗർഭ ജലമാണ് പുതിയ സംസം കിണർ ആയി തെറ്റിദ്ധരിക്കാൻ ഇടയാക്കിയത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പുതുതായി കണ്ടെത്തിയ ഈ ഭൂഗർഭ ജലത്തിന് സംസം കിണറുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഭൂഗർഭ ജലവിതാനം അളക്കുന്നതിന് വേണ്ടി മുൻപ് നിർമിച്ച കുഴിയാണ് സംസം കിണറിനു സമീപം കണ്ടെത്തിയതെന്നും അല്ലാതെ ഇത് പുതിയ സംസം കിണറല്ലെന്നും വിശുദ്ധ ഹറം പദ്ധതി ടെക്‌നിക്കൽ കമ്മിറ്റി വക്താവ് ഡോ. വാഇൽ അൽഹലബി അറിയിച്ചു. ഈ ഭൂഗർഭ ജലം നിരീക്ഷിക്കുകയും അതാത് ബന്ധപ്പെട്ട വകുപ്പുകൾ വെള്ളം പല പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കിംവദന്തികൾക്ക് പിന്നാലെ ആരും പോകരുതെന്ന് ഡോ. വാഇൽ അൽഹലബി ആവശ്യപ്പെട്ടു.

 

സംസം കിണർ പുനരുദ്ധാരണ പ്രവർത്തി മുൻകൂട്ടി നിശ്ചയിച്ച സമയ പ്രകാരം പുരോഗമിക്കുകയാണ്. ഏകദേശം ഒന്നര മാസം മുമ്പാണ് സംസം കിണർ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് സംസം കിണർ പുനരുദ്ധാരണ പ്രവർത്തിക്ക് നിർദേശം നൽകിയത്. രണ്ട് ഭാഗങ്ങലയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യത്തേത് സംസം കിണറിലേക്ക് കിഴക്ക് ഭാഗത്തെ മതാഫിൽ നിന്നുള്ള സർവീസ് ടണലുകളുടെ നിർമാണ പ്രവർത്തിയുടെ പൂർത്തീകരണമാണ്. ഏകദേശം അഞ്ച് സർവീസ് ടണലുകളാണ് ഇവിടെ നിർമിക്കുന്നത്. രണ്ടാമത്തെ ഭാഗം സംസം കിണറിന് ചുറ്റുമുള്ള പ്രദേശം, പഴയ ഹറമിന്റെ കോൺക്രീറ്റിന്റെയും ആർച്ചിന്റെ ഇരുമ്പിന്റെയും അവശിഷ്ടങ്ങളിൽ നിന്ന് അണുവിമുക്തമാക്കുന്നതിനും ഹറം പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പദ്ധതിയുടെ അവസാനഘട്ടത്തിന്റെയും പൂർത്തീകരണമാണ്.
സംസം കിണറിന്റെ ഉറവിടങ്ങളിൽ അണുവിമുക്തമാക്കിയ ചെറുകല്ലുകളുപയോഗിച്ചു പ്രദേശത്ത് നിറക്കുകയുമാണ് ചെയ്യുന്നത്എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് സംസം കിണറിലേക്കുള്ള ജല സ്രോതസ്സുകളുടെ പ്രവാഹം കൂടുതൽ മെച്ചപ്പെടുത്തുംഎന്നാണ് കരുതുന്നത്.

സം സം കിണർ
പുനരുദ്ധാരണ പ്രവർത്തി അടുത്ത റമദാനു മാസത്തിനു മുൻപായി പൂത്തിയാകും. സംസം കിണർ പുനരുദ്ധാരണ പ്രവർത്തിക്കായി മതാഫിന്റെ നല്ലൊരു ഭാഗവും അടച്ചിട്ടിട്ടുണ്ട്. ഇതേ തുടർന്ന് മതാഫിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.