ഈ കൊല്ലം ഇതുവരെ സൗദി ഇറക്കുമതി ചെയ്തത് ഏകദേശം നാലര ലക്ഷത്തിലധികം കാറുകള്‍.

ഈ കൊല്ലം ജനുവരി മുതല്‍ ഒക്‌ടോബര്‍ മാസംവരെ വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് ഇറക്കുമതി ചെയ്തത് നാലര ലക്ഷത്തിലധികം കാറുകളെന്ന് റിപ്പോർട്ട്. ഏകദേശം മൂവായിരത്തി നാനൂറ്റി പതിനൊന്ന് കോടി റിയാലോളം വില വരുന്നവയാണ് ഈ കാറുകളെല്ലാം.

 

ഇന്ത്യയില്‍ നിന്നും ഏകദേശം 27,400 ൽ അധികം കാറുകള്‍ സൗദി ഇറക്കുമതി ചെയ്തു കഴിഞ്ഞു. ഈ കഴിഞ്ഞ ജനുവരി മുതല്‍ ഒക്‌ടോബര്‍ മാസംവരെ സൗദിയിലേക്ക് നാലരലക്ഷത്തിലധികം കാറുകള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. സൗദി കസ്റ്റംസ് വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത്‌വിട്ടത്.

 

ഏകദേശം ഈ കാറുകള്‍ക്ക് മുവായിരത്തി നാനൂറ്റി പതിനൊന്ന് കോടി റിയാലിലധികം വിലവരുമെന്ന് സൗദി കസ്റ്റംസ് വിഭാഗം വക്താവ് ഈസ അല്‍ ഈസ പറഞ്ഞു. കഴിഞ്ഞ കൊല്ലം മൊത്തം ഇറക്കുമതി ചെയ്തത് 4952 കോടി റിയാലിനുള്ള 627285 കാറുകളായിരുന്നു. ഇതില്‍ ഗുണമേന്‍മ മാനദണ്ഡം പാലിക്കാത്ത 84 കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

കൊറിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ സൗദി ഇറക്കുമതി ചെയ്തിരുന്നത്. കൊറിയക്കു പിന്നിൽ കൂടുതല്‍ കാറുകള്‍ ജപ്പാനില്‍നിന്നായിരുന്നു സൗദിയില്‍ ഇറക്കുമതി ചെയ്തത്. കാർ ഇറക്കുമതി ചെയ്യുന്നതിൽ ‍ മുന്നാം സ്ഥാനം തായ്‌ലാന്റിനും നാലാം സ്ഥാനം അമേരിക്കക്കുമാണ്. സൗദിയിലേക്ക് ഏറ്റവും കുറച്ച് കാറുകള്‍ ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളായ ഫ്രാന്‍സ്, ഹംഗറി, ഓസ്ട്രയ, എന്നിവിടങ്ങളില്‍നിന്നാണ്.

Leave a Reply

Your email address will not be published.