”ജറുസലേമും അല്‍-അഖ്‌സാ മസ്ജിദും സംരക്ഷിക്കപ്പെടണമെന്ന് അമീര്‍ ഷേഖ്‌സബ

കുവൈത്ത് സിറ്റി: ജറുസലേമിന്റെ ഐഡന്റിറ്റിയും അല്‍ അഖ്‌സാ മസ്ജിദിന്റെ പവിത്രതയും എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പടണമെന്ന് ഈസ്തംബൂളിൽ നടന്ന ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍’ (ഒ ഐ സി) അടിയന്തിര ഉച്ചകോടിയിലാണ് ഗള്‍ഫിലെ തന്നെ ഏറ്റവും മുതിര്‍ന്ന ഭരണാധികാരികളിലൊരാളായ കുവൈത്ത് അമീര്‍ ഷേഅ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ആഹ്വാനം ചെയ്തു.

 

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ അഖ്‌സാ മസ്ജിദിനു തീവെച്ച അതീവ ഹീനമായ സംഭവത്തെതുടര്‍ന്നാണ് ഒ ഐ സി രൂപം കൊണ്ടതെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവരെ അമീര്‍ ഷേഖ് സബ ഉണര്‍ത്തി. വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും പുണ്യനഗരമായ ജറുസലേമിന് നേര്‍ക്കുള്ള ഭീഷണി തുടർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്ക ജെറുസലേമിനെ ഇസ്രായേലിന്റ തലസ്ഥാനമായി അംഗീകരിച്ച നടപടിയെ യോഗം വിമര്‍ശിച്ചു.

 

കൂടാതെ അമേരിക്ക ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അഗീകരിക്കുകയും യൂ എസ് എംബസി ജെറുസലേമിലേക്കു മാറ്റുകയും ചെയ്തതോടെ മേഖലയുടെ സുരക്ഷയ്ക്കും കെട്ടുറപ്പിനും വൻ ഭീഷണി ഉയര്‍ത്തുകയും, ഭീകരവാദ,തീവ്രവാദി സംഘടനകള്‍ക്കും ഈ നടപടി വലിയ പ്രചോദനവുമായിരിക്കുകയാണ്. ലോക രാജ്യങ്ങൾ ഈ സാഹചര്യം ഏറെ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നും അമേരിക്കയുടെ ഇത്തരം നടപടി മേഖലയുടെ സുരക്ഷക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്നും ആമിര്‍ ഷേഖ് സബ ഊന്നിപ്പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ ഈ കാര്യത്തിലുള്ള ശക്തമായ പ്രതികരണങ്ങൾ അമേരിക്കയുടെ നടപടിക്ക് ആഗോളതലത്തില്‍ ഉയരുന്ന വിയോജിപ്പാണ് പ്രകടമാകുന്നതെന്നും, മേഖലയിലെ തന്നെ വിവിധ ശക്തികളുടെ സഹകരണത്തോടെ അമേരിക്കയുടെ ഈ നടപടി പിന്‍വലിക്കണമെന്നും ആമിര്‍ ഷേഖ് സബ ആവിശ്യപ്പെട്ടു.

 

ഏകാധിപത്യപരമായ തീരുമാനങ്ങൾ വളരെയധികം പ്രതികൂലമായ ആഘാതമാണ് പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തിനു സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തിനു ഏറ്റവും വലിയ കോട്ടം തട്ടിച്ച അമേരിക്കയുടെ ഈ നടപടി പുനഃപരിശോധനക്ക് വിധേ യമാക്കണമെന്നും അവശ്യപ്പെട്ടു.

 

ജറുസലം വിഷയത്തിൽ അമേരിക്ക നിഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അമിര്‍ ഷേഖ് സബ ആവശ്യപ്പെട്ടു. പലസ്തീനും അറബ് മണ്ണും കൈയേറുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ അമേരിക്ക ലോക ജനതയോട് സഹകരിച്ച് കൊണ്ട് അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തണമെന്നും അമിര്‍ഷേഖ് സബ ആവശ്യപ്പെടുകയുണ്ടായി.

ഐക്യരാഷ്ട്ര സഭയില്‍ താല്‍കാലിക അംഗത്വം നേടിയ കുവൈത്ത് ഒ ഐ സി പ്രമേയം യു എന്‍ പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതാണെന്നും അമിര്‍ ഉച്ചകോടിയില്‍ പ്രസ്താവിച്ചു. ടര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാന്‍, ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ആല്‍ ഒതേ യമിന്‍ എന്നിവരും അമേരിക്കന്‍ നടപടിയെ ഉച്ചകോടിയില്‍ അതിനിശിതമായി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published.