പ്രവാസി ക്ഷേമനിധി അംഗത്വം; അംശാദായം അടക്കാന്‍ ഒമാനില്‍ സൗകര്യമേർപ്പെടുത്തി

മസ്കറ്റ്: പ്രവാസി ക്ഷേമനിധിയില്‍ തങ്ങളുടെ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്​ അംശാദായം അടക്കുവാൻ ഒമാനിലെ മുസന്ദം എക്‌സ്‌ചേഞ്ചുകളില്‍ സൗകര്യമൊരുങ്ങുന്നു.

മാസ തവണകളായോ അതോ ഒരു വര്‍ഷത്തേക്കോ അല്ലെങ്കിൽ അഞ്ചു വര്‍ഷത്തേക്കോ അംശാദായം അടക്കാവുന്നതാണ്.

മറ്റുള്ള ഇടങ്ങളിൽ ‍ നിന്ന്​ അംഗത്വമെടുത്തവര്‍ക്കും തങ്ങളുടെ അംഗത്വ നമ്പര്‍ നല്‍കിയാല്‍ അംശാദായം അടക്കുവാൻ സൗകര്യമുണ്ടാകും.കൂടാതെ എക്‌സ്‌ചേഞ്ച്​വഴി കേരള സര്‍ക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധിയിലേക്ക്​ അപേക്ഷിച്ച ആളുകൾക്കുള്ള അംഗത്വ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞതായി പ്രവാസിക്ഷേമ നിധി ബോര്‍ഡ്​ ഡയറക്ടര്‍ പി എം ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിച്ചു

Leave a Reply

Your email address will not be published.