മക്ക ഹറമിലും, മദീന പള്ളിയിലും പരിസരങ്ങളിലും വീഡിയോ, ഫോട്ടോ നിരോധനം കര്‍ശനമാക്കി.

സൗദി: മക്ക ഹറം, മദീന പള്ളിയിലും പരിസരങ്ങളിലും വീഡിയോയും ഫോട്ടോയും എടുക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കി. ഇനി മുതല്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവരുടെ സാമഗ്രികൾ പിടിച്ചെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗമാണ് നിലവിലെ വിലക്ക് കര്‍ശനമാക്കികൊണ്ട് ഉത്തരവിട്ടത്.

 

തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ പ്രശ്നങ്ങൾ മുന്‍ നിര്‍ത്തിയാണ് സർക്കാർ വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വ്വഹണത്തിനും മറ്റുമായി ഹറമുകളിലെത്തിയിരുന്ന മലയാളികളടക്കമുള്ള ഒരുപാട് പേർ ഫോട്ടോ എടുക്കുന്നത് പതിവാണ്. ഫോട്ടോയും വീഡിയോയും വിലക്കികൊണ്ടുള്ള ഉത്തരവ് കര്‍ശനമാക്കുന്നതോടെ ഇനി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈലുകളും ക്യാമറയും പിടിച്ചെടുക്കും.

 

ഇത് സംബന്ധിച്ച സര്‍ക്കുലര് സൗദി ‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗം സൗദിയിലെ എല്ലാ വിദേശ രാജ്യങ്ങളെുടെയും നയതന്ത്ര കാര്യാലയങ്ങള്‍ക്ക്‌ അയച്ചിട്ടുണ്ട്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയവും എല്ലാ വിദേശ ഹജ്ജ്, ഉംറ സര്‍വ്വീസ് കമ്പനികള്‍ക്കും ടൂറിസ്റ്റ് ഏജന്‍സികള്‍ക്കും ഈ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

 

ഹറമിനകത്തും മദീന പള്ളിയിലും ഫോട്ടോ എടുക്കുന്നത് നിരുത്സാഹപ്പെടുത്തികൊണ്ട് ഹജ്ജ്, ഉംറ തീടകര്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയം നിരന്തരം ബോധവല്‍ക്കരണവും മറ്റും നല്‍കിയിരുന്നു. ഇനി മുതൽ നിയമം ലംഘിച്ചും വീഡിയോ ചിത്രീകരിക്കുന്നവരുടെയും ഫോട്ടോ എടുക്കുന്നവരുടെയും ക്യാമറകളും മൊബൈൽ ഫോണും അതത് സുരക്ഷാ വിഭാഗം പിടിച്ചെടുക്കും.

Leave a Reply

Your email address will not be published.