വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിക്കപ്പെട്ട കേസുകളില്‍ സൗദി ജയിലിലടക്കപ്പെട്ടവരിൽ അധികവും ഇന്ത്യ, ഫിലിപ്പീൻസ് നഴ്‌സുമാര്‍

തൊഴില്‍ മേഖലയിലെ പരിശീലന കാലാവവധി തെളിയിക്കുന്നതിനുള്ള വ്യാജ സട്ടിഫിക്കറ്റുകളുമായി ആരോഗ്യ സേവന മേഖലയിൽ ജോലിയില്‍ തുടർന്ന നിരവധി വിദേശ നഴ്‌സുമാര്‍ സൗദിയിലെ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജമായി നിർമിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജാരാക്കിയതിന്റെ പേരിലാണ് ഇവരെ പിടിച്ചു‍ ജയിലിൽ അടച്ചത്.

 

ജയിലില്‍ കഴിയുന്ന നഴ്‌സുമാരില്‍ ഭൂരിഭാഗവും ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ‍നിന്നുള്ള നഴ്‌സുമാരാണ്.ഇവരില്‍ നിരപരാധികളാണെന്ന് തെളിഞ്ഞ നഴ്‌സുമാരെ തടവില്‍നിന്നും വിട്ടയച്ചിട്ടുണ്ട്. സൗദി സര്‍ക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന ആരോഗൃ സേവന മേഖലയിലടക്കം ജോലിക്കു ചേരുവാന്‍ നിശ്ചിത കാലത്തെ പരിശീലനം നിർബന്ധമാണ്. തൊഴിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും വേണം.

 

വേണ്ട പരിശീലനം ലഭിച്ചിട്ടും ഇത്തരം സർട്ടിഫിക്കറ്റുകൾ കൈവശമില്ലാത്തവരും പരിശീലനം ലഭിക്കാത്തവരും പലപ്പോഴും മറ്റുള്ള വഴിയിലൂടെ രേഖകള്‍ സ്വന്തമാക്കി സമര്‍പ്പിക്കാറുണ്ട്. അത്തരത്തിലുള്ള നേഴ്‌സുമാരാണ് പരിശോധനയിൽ പിടിക്കപ്പെട്ടത്. ഇന്തൃ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ‍ നിന്നുള്ള നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വൃാജന്‍മാരെ കൂടുതലായി കണ്ടെത്തിയത്.

 

ആരോഗ്യ മേഖലയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പ്രത്യേകം ശ്രദിക്കുന്നുണ്ട്. സമിതിയുടെ അന്വേഷണത്തിൽ ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വൃാജമായി സമര്‍പ്പിക്കപ്പെട്ടതായും കണ്ടെത്താനായി.

 

വ്യാജമായി നിർമ്മിച്ച സര്‍ട്ടിഫിക്കറ്റുകളുമായി പിടിയിലകപ്പെട്ട നേഴ്‌സുമാരെ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശൃ, ഖസിം തുടങ്ങിയ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഫിലിപൈന്‍സില്‍നിന്നുള്ള ഒരു ഡസനോളം വരുന്ന നേജ്‌സുമാര്‍ മക്ക പ്രവിശ്യയില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്. മുപ്പതിലധികം നേഴ്‌സുമാര്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അറസ്റ്റിലായിട്ടുണ്ട്. ഇന്തൃയില്‍ നിന്നുള്ള നഴ്‌സുമാരും ഇതേ കുറ്റത്തിനു പിടിക്കപ്പെടുകയും ജയിലില്‍ കഴിയുന്നതായും അറിയുന്നു.

 

തായിഫില്‍ നിന്നും പിടികൂടിയ ഇന്ത്യന്‍ നഴ്‌സുമാര് മൂന്നുപേരും ‍ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വിട്ടയച്ചിട്ടുണ്ട്. എങ്കിലും സൗദി ആരോഗ്യ മന്ത്രാലയം ഇവരുടെ സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുവാനുള്ള ഒരുക്കത്തിലാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published.