സിഗരറ്റ് ഉത്പന്നങ്ങളുടെയും ശീതളപാനീയങ്ങളുടെയും വില വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി

സൗദി: സൗദിയിൽ സിഗരറ്റ് ഉത്പന്നങ്ങളുടെയും ശീതളപാനീയങ്ങളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വില‍ വീണ്ടും വര്‍ധിക്കും. ഈ വരുന്ന ജനുവരി ഒന്നുമുതലാണ് വില വര്‍ദ്ധിക്കുക. മൂല്യവര്‍ധിത നികുതികൾ നിലവില്‍വരുന്നതിനാലാണ് വില വര്‍ദ്ധിക്കുന്നത്.

 

രാജ്യത്ത് സെലക്ടീവ് ടാക്‌സ് നടപ്പാക്കിയതിനെ തുടര്‍ന്നായിരുന്നു മുൻപ് ഇത്തരം വസ്തുക്കൾക്ക് വില വര്‍ദ്ധിപ്പിച്ചിരുന്നത്. സിഗരറ്റ് ഉത്പന്നങ്ങൾക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനമായിരുന്നു മുൻപ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. ശീതളപാനീയങ്ങളുടെ വില 50 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. ഈ വരുന്ന ജനുവരി ഒന്നു മുതല്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍വരും. മൂല്യവര്‍ധിത നികുതി നിലവില്‍വരുന്നതോടെ അഞ്ചു ശതമാനം വാറ്റ് നടപ്പാക്കുന്നതിനെ തുടര്‍ന്നാണ് വില വര്‍ദ്ധനവ്.

 

നേരത്തെ സിഗരറ്റ് ഉത്പന്നങ്ങൾക്കും എനര്‍ജി ഡ്രിങ്കുകള്‍, ശീതളപാനീയങ്ങള് എന്നിവ‍ക്കും സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതിനാല്‍ മൂല്യവര്‍ധിത നികുതിയും ബാധകമാകുമോ എന്ന അന്വേഷണത്തിനുള്ള മറുപടിക്കാണ് ഇത്തരം ഉത്പന്നങ്ങൾക്ക് വാറ്റ് ബാധകമായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം മരുന്നുകളെയും മെഡിക്കല്‍ ഉപകരണങ്ങളെയും അന്താരാഷ്ട്ര ടിക്കറ്റുകള്‍ തുടങ്ങിയവയെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്എന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published.