സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജിദ്ദ വിമാനം പൊട്ടിത്തെറിക്കലിന്റെ നിജസ്ഥിതി ഇതാണു…!!

ജിദ്ദ: ജിദ്ധ-ദമാം വിമാനം പൊട്ടിത്തെറിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി ഇതാണ്. ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ പുറത്ത്​ ഒരുക്കിയ മോക്​ഡ്രിൽ ആണ് വിമാനം പൊട്ടിത്തെറിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എല്ലാ വർഷങ്ങളിലും സിവിൽ ഡിഫൻസ്​ നടത്തിവരുന്ന പരി​ശീലനത്തിന്റെ ഭാഗമായിട്ടുള്ളതാണ് 20 ലേറെ വകുപ്പുകൾ ചേർന്ന് പ​ങ്കെടുത്ത മോക്​ഡ്രിൽ സംഘടിപ്പിച്ചത്​. ഒരു വിമാനം തകർന്നു വീണാൽ അടിയന്തിരമായി സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങളാണ്​ ​പ്രധാനമായും ഈ മോക് ഡ്രില്ലിലൂടെ ലക്ഷ്യമിട്ടതെന്ന്​ മക്ക മേഖല സിവിൽ ഡിഫൻസ്​ മേധാവി കേണൽ സാലിം അൽമത്​റഫി മാധ്യമങ്ങളോട് പറഞ്ഞു.

വിമാനം പെട്ടെന്ന് റഡാറിൽ നിന്ന്​ ​അപ്രത്യക്ഷമാകുകയും പിന്നീട്​ തീപിടിച്ച്​ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ തകർന്നു വീഴുകയും ചെയത് വൻ തോതിലുള്ള ആൾനാശം ഉണ്ടാകുന്ന തരത്തിലായിരുന്നു​ പരിശീലനം.

വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ തീ അണക്കുക, കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുവാൻ പരിശീലനം നൽകുക തുടങ്ങിയവയും ഈ മോക്​ഡ്രില്ലിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.