സൗദിയിൽ പരിശോധന തുടരുന്നു;രണ്ട്‌ ലക്ഷത്തിലധികം പേർ പിടിയിൽ

ജിദ്ദ: ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘനങ്ങൾ നടത്തിയ വിദേശികളെ പിടി കൂടുന്നതിനുള്ള സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകൾ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന പരിശോധനയിൽ ഇതു വരെ 2,07179 നിയമ ലംഘകരാണു പിടിയിലായത്‌.

 

ഇവരിൽ 1,13,536 ഇഖാമ നിയമം ലംഘിച്ചവരും 64,829 പേർ തൊഴിൽ നിയമം ലംഘിച്ചവരും 28,814 പേർ അതിർത്തി നിയമം ലംഘിച്ചവരുമാണു.രാജ്യത്തിനകത്തേക്ക്‌ നുഴഞ്ഞ്‌ കയറിയവരിൽ ഭൂരിപക്ഷം യമനികളും രണ്ടാം സ്ഥാനം എത്യോപ്യക്കാരുമാണു.
അനധികൃതമായി രാജ്യത്തിനു പുറത്തേക്ക്‌ കടക്കാൻ ശ്രമിച്ച 42 പേരെയും അതിർത്തിയിൽ പിടി കൂടിയിട്ടുണ്ട്‌.

നിയമ ലംഘകരെ സഹായിച്ച കുറ്റത്തിനു 436 പേർ പിടിയിലായിട്ടുണ്ട്‌.ഇവരിൽ 80 പേർ സൗദി പൗരന്മാരാണു.

ഇത്‌ വരെ 40,537 നിയമ ലംഘകരെ നാടു കടത്തി.31,147 വിദേശികൾ ടിക്കറ്റ്‌ ബുക്കിംഗിനായി‌ ‌ കാത്തിരിക്കുംബോൾ 28946 പേർ യാത്രാ രേഖകൾക്കായി കാത്തിരിക്കുകയാണു.26,846 പേർക്ക്‌‌ അടിയന്തിര ശിക്ഷാ നടപടികൾ വിധിച്ചു.

 

നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തിൽ പൊതുമാപ്പ്‌ നൽകിയ ശേഷം നടക്കുന്ന പരിശോധനകൾ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ശക്തമായി തുടരുകയാണു

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.