സൗദിയിൽ സ്ത്രീകൾക്ക്‌ ബൈക്കും ഓടിക്കാം

ജിദ്ദ : കാറുകൾക്ക്‌ ലൈസൻസ്‌ അനുവദിക്കാൻ തുടങ്ങുന്നതോടൊപ്പം സ്ത്രീകൾക്ക്‌ ട്രക്കുകളും ബൈക്കുകളും ഓടിക്കാനും ലൈസൻസ്‌ അനുവദിക്കുമെന്ന് സൗദി ട്രാഫിക്‌ വിഭാഗം അറിയിച്ചു.

ട്രക്കുകൾക്കും ബൈക്കുകൾക്കും ലൈസൻസ്‌ ലഭിക്കാൻ പുരുഷന്മാർക്ക്‌ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുന്ന സ്ത്രീകൾക്കാണു ലൈസൻസ്‌ അനുവദിക്കുക‌

പതിനെട്ട്‌ വയസ്സായ എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും കാറുകളും ബൈക്കും ഓടിക്കാനുള്ള ലൈസൻസ്‌ അനുവദിക്കും. വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്‌ ലഭിക്കുന്നതിനുള്ള പ്രായ പരിധി ഇരുപത്‌ വയസ്സാണു.

കഴിഞ്ഞ സെപ്തംബറിലായിരുന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്‌ വനിതകൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ അനുവദിച്ച്‌ കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്‌. 2018 ജൂൺ മാസം മുതലാണു ലൈസൻസുകൾ അനുവദിച്ച്‌ തുടങ്ങുക.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.