139 ലധികം സേവനങ്ങൾക്ക് ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി

മൊബൈൽ നമ്പർ ,ബാങ്ക് അക്കൌണ്ട്തുടങ്ങി 139 ലധികം  സേവനങ്ങൾക്ക് ആധാര്‍ കാർഡ്നിര്‍ബന്ധമാക്കി സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.ആധാർ കാർഡ് ഇല്ലാത്തവർക്ക് ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ കാർഡ് അപേക്ഷയുടെ നമ്പറെങ്കിലും നല്‍കണം. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാർഡ്ബന്ധിപ്പിക്കേണ്ട സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി.

 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ 5 അംഗ ഭരണ ഘടന ബെഞ്ചിന്റെ താണ് ഈ ഇട കാല ഉത്തരവ്. അന്തിമ വിധി വരും വരെ ആധാർ കാർഡ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.എന്നാൽ സേവനങ്ങള്‍ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കോടതി അംഗീകരിക്കുകയും ചെയ്തു .

 

നിലവിൽ ആധാർ കാർഡുള്ളവർ അത്‌ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം , ഇല്ലാത്തവർ ആധാറിനായി സമർപ്പിച്ച അപേക്ഷ നമ്പർ ബാങ്കിൽ നൽകണം .മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന തിനുള്ള സമയ പരിധി നേരത്തെ 2018 ഫെബ്രുവരി ആറായിരുന്നു. കേന്ദ്രം സമ്മതം അറിയിച്ചതോടെ ഈ തിയതി മാര്‍ച്ച് 31 ആയി കോടതി നീട്ടുകയും ചെയ്തു. കേന്ദ്ര പദ്ധതികൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുമായി അധാർ കാർഡ് ബന്ധിപ്പിക്കുന്നതിനും ഇന്നത്തെ ഈ ഇടക്കാല ഉത്തരവ് ബാധകമാകും.

 

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരി 17 മുതലാണ് സുപ്രീം കോടതി അന്തിമ വാദം കേൾക്കുക.

Leave a Reply

Your email address will not be published.