62 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്ന് സാഹസിക പ്രകടനത്തിനം നടത്തുന്നതിനിടെ യുവാവ് താഴെ വീണു മരിച്ചു

ചൈന: ചൈനയിലെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്‌നിങ് തന്റെ സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ 62 നിലയുള്ള കെട്ടിടത്തില്‍ നിന്നും കൈ തെറ്റി വീണു മരിച്ചു.

 

മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒന്നും ഒരുക്കാതെ 62 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും പുള്‍അപ്പ് എടുക്കവെ താഴെ വീഴുകയായിരുന്നു തൽക്ഷണം യുവാവ് മരനത്തിനു കീഴടങ്ങി. തന്റെ സാഹസിക വീഡിയോ ചിത്രീകരിക്കാനായി യോങ്‌നിങ് തന്നെ സ്ഥാപിച്ച ക്യാമറകളിലാണ് അപകട ദൃശ്യങ്ങളും പതിഞ്ഞിരിക്കുന്നത്. മരണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത് എന്നാല്‍ ഇപ്പോഴാണ് മരിച്ചത് യോങ്‌നിങ് ആണെന്ന് അദ്ദേഹത്തിന്റെ കാമുകി സ്ഥിരീകരിച്ചത്. ആദ്യം രണ്ട് മൂന്ന് തവണ യോങ്‌നിങ് കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നിന്നും പുള്‍ അപ്പ് എടുക്കുകയും എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ഈ വീഡിയോയില്‍ ഉണ്ട്. എന്നാല്‍ യോങ്‌നിങ്നു മുകളിലേക്ക് കയറാന്‍ സാധിക്കാതെ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.

വീഡിയോ കാണം

Leave a Reply

Your email address will not be published.