സൗദി ഫാമിലി വിസിറ്റിംഗ്‌ വിസ 9 മാസം രണ്ട്‌ രാജ്യക്കാർക്ക്‌‌ മാത്രം

ജിദ്ദ: സൗദിയിൽ ഫാമിലി വിസിറ്റിംഗ്‌ വിസ കാലാവധി 6 മാസത്തിൽ നിന്നും 9 മാസമാക്കി നീട്ടിയിട്ടുണ്ടെന്ന വാർത്ത  സൗദി ജവാസാത്ത് നിഷേധിച്ചു.

എന്നാൽ യമൻ , സിറിയ എന്നീ രാജ്യക്കാർക്ക്‌ വിസ കാലാവധി 9 മാസം വരെ നീട്ടി നൽകുന്നുണ്ടെന്നും ബാക്കിയുള്ള രാജ്യക്കാർക്ക്‌ പരമാവധി ആറു മാസം വരെ മാത്രമേ സൗദിയിൽ തങ്ങാൻ സാധിക്കൂ എന്നും ജവാസാത്ത്‌ അധികൃതർ അറിയിച്ചു

ഏതാനും വർഷങ്ങൾക്ക്‌ മുംബ്‌ എല്ലാ രാജ്യക്കാർക്കും വിസിറ്റിംഗ്‌ വിസ കാലാവധി 9 മാസം വരെ അനുവദിച്ചിരുന്നു. എന്നാൽ പിന്നീടത്‌ 6 മാസമാക്കി ചുരുക്കുകയായിരുന്നു.

ആശ്രിത വിസയിലുള്ളവരുടെ എക്സിറ്റ്‌ ലഭിക്കാൻ ആശ്രിത ലെവിയിൽ നൽകാൻ ബാദ്ധ്യസ്ഥമായ തുക അടക്കൽനിർബന്ധമാണു.ഫൈനൽ എക്സിറ്റ്‌ വിസ ഇഷ്യൂ ചെയ്ത ശേഷം രണ്ട്‌ മാസം വരെ സൗദിയിൽ തങ്ങാൻ സാധിക്കുമെന്നും ജവാസാത്ത്‌ അധികൃതർ അറിയിച്ചു.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.