ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു യുവതി അഴുക്ക്‌ചാലില്‍ പ്രസവിച്ചു.

ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി പ്രസവിച്ചത് അഴുക്കു ചാലില്‍. ഒഡീഷയിലെ കൊരപുത് ജില്ലയിലാണ് യുവതി ആശുപത്രിയുടെ ക്യാന്റീന് സമീപത്തുള്ള ഓടയില്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. മതിയായ രേഖകളില്ലെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയ്ക്ക് തങ്ങളുടെ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

 

രോഗബാധിതനായി ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ കാണാനാണ് യുവതി ആശുപത്രിയിൽ എത്തിയതെന്നും ഇതിനിടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

 

എന്നാല്‍ യുവതിയുടെ പക്കല്‍ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ ആശുപത്രിയില്‍ പ്രവേശിപ്പാക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. പ്രസവത്തിന് ശേഷം ഈ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര് പാടെ ‍ നിഷേധിച്ചു.

Leave a Reply

Your email address will not be published.