ഓഖി ദുരന്തം : തിരച്ചലിന് കേരള സ​ർ​ക്കാ​ർ ഒമാന്റെ സഹായം തേടി

ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രണപെട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുവാൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി. ഒ​മാ​ൻ കടൽ തീ​ര​ത്ത് മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടെ​ന്ന വി​വ​രം കിട്ടിയതിനെ തു​ട​ർ​ന്നാ​ണ് കേരളം ഒ​മാ​നോട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചിരി​ക്കു​ന്ന​ത്.

 

കേരള റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഒ​മാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി ഇക്കാര്യം സം​സാ​രി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ടും കേരള സ​ർ​ക്കാ​ർ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

 

ഇതിനിടെ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് നിന്ന് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ദുരന്തത്തിന്റെ ഭാഗമായി ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പറയുന്നു. ഓഖി ദുരന്തത്തിൽ മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യക്തമാകുന്നു.

 

കേരള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും 172 ഉം ​കൊ​ച്ചി​യി​ൽ നിന്നും 32 ഉം ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ദുരന്തത്തിനിടെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. കാ​ണാ​താ​യ​ മത്സ്യ തൊഴിലാളികളുടെ എ​ഫ്ഐ​ആ​ർ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ എ​ഫ്ഐ​ആ​ർ രേ​ഖ​ക​ളി​ൽ ഒന്നും പെടാത്ത 80 പേ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​ നിന്നും കാണാ​തായിട്ടുണ്ടെന്നു പ​റ‍​യു​ന്നു. കൊ​ല്ല​ത്ത് നിന്നു 13 പേ​രെ​യും കാ​ണാ​നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published.