പരിശോധന പാതിരാത്രികളിലും; മക്കയില്‍ 400 നിയമ ലംഘകർ പിടിയില്‍

മക്ക: നഗരത്തിലെ വിവിധ ഇടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 399 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ പിടിയിലായതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആഫ്രിക്കക്കാരാണ് പിടിയിലായവരില്‍ അധികവും.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സുരക്ഷാ വകുപ്പുകള്‍ ചേർന്ന് നിയമ ലംഘകരെ കണ്ടെത്താനായി പരിശോധന ആരംഭിച്ചത്. റെയ്ഡിനു മുന്നോടിയായി മക്ക പോലീസ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഫഹദ് അല്‍ഉസൈമിയുടെ നേതൃത്വത്തില്‍ സുരക്ഷാ വകുപ്പുകള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തുകയും റെയ്ഡ് ചെയ്യേണ്ട ഡിസ്ട്രിക്ടുകള്‍ നിര്‍ണയിക്കുകയും ചെയ്തിരുന്നു.

 

അഞ്ചു മണിക്കൂറിലധികം ‍ നീണ്ടു നിന്ന റെയ്ഡിനിടെ ഏതാനും ക്രിമിനല്‍ കേസ് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് വേണ്ടി നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിന് കൈമാറി.

 

കഴിഞ്ഞ മാസം പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ സൗദിയിലെ പല പ്രദേശങ്ങളിലെങ്ങും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ രണ്ടു ലക്ഷത്തിലധികം ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും പിടിയിലായതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published.