സൗദി;കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചാൽ പിഴ

ജിദ്ദ: വളരെക്കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത്‌ ഗതാഗത‌ നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക്‌ വിഭാഗം.

റോഡുകളിൽ നിശ്ചയിക്കപ്പെട്ട വേഗതയിലും വളരെ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത്‌ മറ്റു വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു തടസ്സം നിൽക്കുമെന്നതാണു കാരണം.

വേഗത കുറച്ച്‌ പ്രതിബന്ധം സൃഷ്ടിക്കുക എന്ന വകുപ്പിലാണു ഇത്‌ ഉൾപ്പെടുക. 100 റിയാലിനും 150 റിയാലിനും ഇടയിലാണു ഈ വകുപ്പിൽ പിഴ ഈടാക്കുക.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.