സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ സിനിമ ഇനി ഇതായിരിക്കുമോ?

റിയാദ്:  ഫൈസല്‍ രാജാവിന്റെ ജീവിതം ഇതിവൃത്തമാക്കികൊണ്ട് നിർമ്മിക്കുന്ന ഹോളിവുഡ് സിനിമയുടെ (ബോണ്‍ എ കിംഗ്) ചിത്രീകരണം ഈ വരുന്ന ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് സൗദി സിനിമാ, സീരിയല്‍ നടനും സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഉപദേഷ്ടാവുമായ അബ്ദുല്‍ ഇലാഹ് അല്‍സനാനി പറഞ്ഞു.

സിനിമയില്‍ നിന്നുള്ള ചെറിയ ദൃശ്യങ്ങള്‍ അല്‍സനാനി ട്വിറ്ററിൽ പുറത്തുവിട്ടു. പതിനാലു വയസു പ്രായമുണ്ടായിരുന്നപ്പോൾ 1919 ല്‍ ഫൈസല്‍ രാജാവ് ബ്രിട്ടന്‍ സന്ദര്‍ശിച്ച് ബ്രിട്ടീഷ് നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ക്കാണ് ചലച്ചിത്രാവിഷ്‌കാരം നല്‍കുന്നത്.

ആദ്യമായി സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സിനിമ പിന്നീട് ആഗോള തലത്തിലും ബിഗ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നു കിട്ടിയ റിപ്പോർട്ട്. സൗദിയില്‍ സിനിമ തിയേറ്ററുകള്‍ ആരംഭിക്കുന്നതിന് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള തീരുമാനം പുറത്തുവന്നതിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ സിനിമായിയിരിക്കും ഇതെന്ന് സിനിമയില്‍ നിന്നുള്ള ചെറിയ ദൃശ്യം പങ്കുവെച്ച സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം ജൂലൈയില്‍ ബ്രിട്ടനിൽ വച്ചാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ അവസാന ഭാഗങ്ങള്‍ റിയാദിലാണ് ചിത്രീകരിക്കുക.

സിനിമയിലെ ഭാഗങ്ങൾ കാണാം

Leave a Reply

Your email address will not be published.