ഇംഗ്ലീഷിൽ പരിജ്ഞാനം കൂടിപ്പോയി; ഇന്ത്യക്കാരിക്ക് ബ്രിട്ടൻ തങ്ങളുടെ വിസ നിഷേധിച്ചു

ന്യൂഡെൽഹി: ബ്രിട്ടീഷുകാരനായ ഭർത്താവിനോട് കൂടെ ക്രിസ്മസ് ആഘോഷിക്കുവാൻ ഒരുങ്ങിയ ഗർഭിണിയായ ഇന്ത്യൻ യുവതിക്ക് ബ്രിട്ടീഷ് അധികൃതർ വിസ നിഷേധിച്ചത് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം കൂടിപ്പോയതിന് എന്നു റിപ്പോർട്ട്. മേഘാലയക്കാരിയായ അലക്‌സാൻഡ്രിയ തന്റെ ഈ ദുരനുഭവം സാമുഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഇംഗ്ളീഷുകാരൻ ഭർത്താവ് ബോബി റിന്റോളിനൊപ്പംക്രിസ്മസ് ആഘോഷിക്കാൻ സ്‌കോട്ട്‌ലാൻഡിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു 22 വയസ്സുകാരിയായ അലക്‌സാൻഡ്രിയ എന്ന യുവതി.

 

ബ്രിട്ടൻ ഔദ്യോഗികമായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് (ഐ.ഇ.എൽ.ടി.എസ്) അഡ്വാൻസ്ഡ് ലെവലിൽ പാസായ ആളാണ് യുവതി. എന്നാൽ വിസ ലഭിക്കാൻ ഇതു പോര, ഇതിലും താഴെയുള്ള വളരെ ഈസിയായ ടെസ്റ്റാണ് പാസാകേണ്ടത്എന്ന് അധികൃതർ പറഞ്ഞു. ‘താങ്കൾ സമർപ്പിച്ച ഐ.ഇ.എൽ.ടി.എസ് ടെസ്റ്റിന്റെ സർട്ടിഫിക്കറ്റ് യു.കെ വിസ വിഭാഗത്തിൽ സ്വീകാര്യമല്ലെന്നാണ് അപേക്ഷ തള്ളിക്കൊണ്ടുള്ള അധികൃതരുടെ സന്ദേശത്തിൽ പറയുന്നത്.

 

ബ്രിട്ടൻറെ കുടിയേറ്റ നിയമത്തിൽ വ്യക്തമാക്കിയ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഇംഗ്ലീഷ് ടെസ്റ്റ് (ഐ ഇ എൽ ടി എസ്) പാസായ അപേക്ഷകർക്കു മാത്രമെ യുകെ തങ്ങളുടെ വിസ അനുവദിക്കൂ. ഇതു തെളിയിക്കുന്ന മതിയായ രേഖ അലക്‌സാൻഡ്രിയ സമർപ്പിക്കാത്തതാണ് അധികൃതർ വീസ അപേക്ഷ തള്ളാൻ കാരണം. വിസ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട ആവശ്യമായ രേഖകളും യുവതി സമർപ്പിച്ചിരുന്നില്ല. എങ്കിലും മുൻഗണനാ വീസ സർവീസ് പ്രകാരം യുവതിക്കു വീണ്ടും വിസക്ക് അപേക്ഷിക്കാം എന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.

 

 

2,000 പൗണ്ട് ഫീസ് അടച്ച് യുവതിക്ക് വീണ്ടും യുകെ വീസക്ക് അപേക്ഷിക്കാമെന്നാണ് ബ്രിട്ടീഷ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്റെ വീസ നടപടിക്രമങ്ങൾ കർശനമായതിനാൽ ഒരു അഭിഭാഷകന്റെ സഹായം ആവശ്യമാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതു പ്രകാരം ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങൾ അറിയുന്ന ഒരു അഭിഭാഷകനെ ഇവർ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിഭാഷകനിൽ നിന്നു ലഭിച്ച നിർദേശ പ്രകാരമാണ് ഉയർന്ന ലെവലിലുള്ള ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് അലക്‌സാൻഡ്രിയ എഴുതുകയും പാസാകുകുയം ചെയ്തത്. ഇതിന്റെയടക്കം എല്ലാ രേഖകളും യുവതി സമർപ്പിച്ചിരുന്നു.

എന്നാൽ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പാണ് പിന്നീട് ലഭിച്ചത്,’ 33കാരനായ ഭർത്താവ് ബോബി ബിബിസി ന്യൂസിനോട് പറഞ്ഞു. ഉയർന്ന തലത്തിലിലുള്ള ഭാഷാ ടെസ്റ്റ് ്ആവശ്യമില്ലെന്നും താഴെ തലത്തി ലുള്ള ടെസ്റ്റ് ആണ് പാസാകേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

മേഘാലയയിലെ ഷില്ലോംഗ് സ്വദേശിനിയായ അലക്‌സാൻഡ്രിയ ഇപ്പോൾ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ കഴിയുകയാണ്.യുകെ വിസയ്ക്കായി വീണ്ടും അപേക്ഷ നൽകാൻ തന്നെയാണ് യുവതിയുടെ തീരുമാനം. ഇതിനു വേണ്ടി ചെന്നൈയിലേക്കും കൊൽക്കത്തയിലേക്കും മണിക്കൂറുകളോളം തനിയെ യാത്ര ചെയ്ത് കഷ്ടപ്പെട്ടിരിക്കുകയാണ് ഗർഭിണി കൂടിയായ ഈ യുവതി.

 

കഴിഞ്ഞ മേയിലാണ് ബോബിയും അലക്‌സാൻഡ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ത്യയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബോബി അലക്‌സാൻഡ്രിയ കാണുന്നതും അടുപ്പത്തിലാകുന്നതും. ബാംഗ്ലൂരിലെ ഒരു കോളെജിൽ പഠിക്കുന്നതിനിടെയാണ് അലക്‌സാൻഡ്രിയ ബോബിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വിവാഹിതരായ ദമ്പതികൾ ദുബായിലേക്കു പോയി. ബ്രിട്ടനിൽ ഒരു വീടെടുത്ത് സ്ഥിരതാമസാമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ദമ്പതികൾ. ഇരുവരും ചേർന്ന് സ്‌കോട്ട്‌ലാൻഡിൽ ഒരു വീട് വിലക്ക് വാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.