റെഡിമെയ്ഡ് ഷര്‍ട്ടിനകത്ത് നോട്ട് കെട്ടുകള്‍ ഒളിപ്പിച്ച നിലയിൽ ; വിദേശിയില്‍നിന്ന് പിടികൂടിയത് ലക്ഷങ്ങള്‍

റിയാദ്: റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ പാക്കറ്റിനകത്ത് ലക്ഷക്കണക്കിനു രൂപ വില വരുന്ന റിയാല്‍ ഒളിപ്പിച്ച് കടത്താനുള്ള വിദേശിയുടെ ശ്രമം സൗദി കസ്റ്റംസ് വിഫലമാക്കി.

 

റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ പിറകില്‍ ഉണ്ടാകാറുള്ള നേരിയ കാര്‍ഡ് ബോര്‍ഡിലാണ് റിയാല്‍ നോട്ട് കെട്ടുകള്‍ കവറിലാക്കി ഒട്ടിച്ചു വച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ബോര്‍ഡുകള്‍ കീറിയാണ് റിയാൽ കെട്ടുകള്‍ പുറത്തെടുത്തത്. ഇങ്ങനെ റിയാല്‍ ഒളിപ്പിച്ച രണ്ട് ഹർഡ്ബോർഡ് ബോക്സുമായാണ് വിദേശി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

 

വിദേശിയുടെ നീക്കത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര് ഇദ്ദേഹത്തിന്റെ‍ ലഗേജ് പരിശോധിക്കുകയായിരിന്നു. കസ്റ്റിഡിയിലെടുത്ത ഈ വിദേശിയെ ഇതുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണം പാക്കറ്റിൽ നിന്നു പുറത്തെടുക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലടക്കം ‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

വീഡിയോ കാണാം

Leave a Reply

Your email address will not be published.