സൗദിയില്‍ പ്രതിമാസം 1100 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലകളിൽ പ്രതിമാസം ശരാശരി 1100 വിദേശ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തെ കണക്കുകള്‍ പരിശോധിച്ചത് പ്രകാരം മൂന്നു ലക്ഷം വരുന്ന വിദേശി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.

 

ഈ കഴിഞ്ഞ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള മൂന്ന് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദേശി തൊഴിലാളികൾക്ക് തങ്ങളുടെ ജോലി നഷ്ടപ്പെട്ടത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കു പ്രകാരം ഏകദേശം 1,27,740 വിദേശികള്‍ക്കാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ടത്. ഈ കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുളള ഒന്‍പത് മാസത്തിനിടെ 3,06,600 വിദേശികള്‍ക്ക് തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 81.9 ലക്ഷമായി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.

 

സൗദിയില്‍ 16.8 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലകളിൽ തൊഴിൽ ചെയ്യുന്നതെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വക്താവ് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷയുളള തൊഴിലാളികളിൽ 83 ശതമാനം വിദേശികളും 17 ശതമാനം സ്വദേശികളായ ജീവനക്കാരുമാണ്.

 

ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലകളിൽ തൊഴിൽ നിയമനം ലഭിച്ചു. അതേസമയം, സ്വദേശികളില്‍ 7.69 ലക്ഷം തൊഴിലാലികൾക്കും 3000 റിയാലില്‍ താഴെയാണ് ശമ്പളം. 10,000 റിയാലോ അതിൽ കൂടുതലോ ശമ്പളമുളള സ്വദേശികള്‍ 2.18 ലക്ഷം മാത്രമാണെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.