സൗദിവത്ക്കരണം ; പരിശോധനകൾ ശക്തം

ജിദ്ദ: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം ഏഴായിരത്തിൽ പരം സ്വദേശിവത്ക്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കാലയളവിൽ മാത്രം നടത്തിയത്‌ 70,000 ത്തിൽ പരം പരിശോധനകളാണു.138 മില്ല്യനിലധികം റിയാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിയമ ലംഘകരിൽ നിന്നും പിഴയായി ഈടാക്കിയെന്നും തൊഴിൽ മന്ത്രാലയ വാക്താവ്‌ ഖാലിദ്‌ അബൽ ഖൈൽ അറിയിച്ചു.

ജ്വല്ലറികൾ ,ഖസീമിലെ മാളുകൾ എന്നിവിടങ്ങളിലെ സ്വദേശി വത്ക്കരണ നിയമ ലംഘനം,സ്ത്രീകൾക്കു മാത്രമുള്ള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ വനിതാ- സ്വദേശിവത്ക്കരണ നിയമ ലംഘനം എന്നിവയാണു പിടികൂടിയത്‌‌.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.