സൗദി; ചെക്ക്‌ പോയിന്റിലും പട്രോളിങ്ങിലും വനിതകൾ

റിയാദ്‌ : സൗദിയിൽ വനിതകൾക്ക്‌ സുരക്ഷാ വിഭാഗങ്ങളിൽ പുറത്ത്‌ ജോലി ചെയ്യുന്നതിനു യാതൊരു വിലക്കുമില്ലെന്നും സുരക്ഷാ വിഭാഗങ്ങളിൽ വനിതകളെ നിയമിക്കുമെന്നും സൗദി റോഡ്‌ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

രാജ്യത്ത്‌ വനിതാ ഡ്രവർ മാർ വരാനിക്കുന്നതിനാൽ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമായി വരും. ആദ്യ പടിയായി ചെക്ക്‌ പോയിന്റുകളിലും പിന്നീട്‌ പട്രോളിങ്ങിലും സ്റ്റേഷനുകളിലും വനിതകളെ നിയമിക്കും.

നിലവിൽ പട്രോളിങ്ങിലും ചെക്ക്‌ പോയിന്റുകളിലും പുരുഷന്മാരാണുള്ളത്‌. അടുത്ത വർഷം പകുതിയോടെ സ്ത്രീകൾക്ക്‌ ലൈസൻസ്‌ അനുവദിച്ച്‌ നൽകുന്നതോടെ പരിശോധനക്ക്‌ വനിതാ ഉദ്യോഗസ്ഥർ നിയമിതരാകും.

Leave a Reply

Your email address will not be published.