സൗദിയിലുളള വിദേശ കച്ചവടക്കാർ പുതിയ വാറ്റ്നു​ എങ്ങനെ തയാറെടുക്കണം

2018  ജനുവരി 1, മുതൽ വാറ്റ്​ നടപ്പിൽ വരുത്തും എന്ന്​ സൗദി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ കച്ചവടക്കാർക്ക് ഇതിനായി ​ തയ്യാറെടുക്കാൻ ഇനി അധികം സമയമില്ല. പുതിയ വാറ്റ് നിയമം ആയതിനാൽ തന്നെ പിഴയും നിയമലംഘനത്തി​ന്റെ പ്രയാസങ്ങളും കൂടും. എല്ലാ കച്ചവടക്കാരും താഴെ കൊടുത്തിട്ടുള്ളവ ശ്രദ്ധിക്കുക:

ആർക്കാണ് വാറ്റ് ബാധകമാകുന്നത് ?

ഒരു ദിവസം ഏകദേശം 1030 റിയാലിന്റെ വിറ്റുവരവുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും (മാസം 30300 സൗദി റിയാൽ )..! സിജിൽ തിജാരി ഉള്ള എല്ലാ സ്ഥാപങ്ങൾക്കും കംപ്യൂട്ടർ ബില്ലിംഗ് നിര്ബന്ധമാണ് . കമ്പ്യൂട്ടർ ബില്ലിൽ വാറ്റ് കോഡ് അടക്കമുള്ള വിവരങ്ങൾ നിർബന്ധമാണ് .

ഫൈനാൻസും അക്കൗണ്ട്സും ബില്ലിങ്ങിൽ നികുതി ഉൾപെടുത്തുക.

കണക്കുകളും രേഖകളും നിയമാനുസൃതവും വ്യക്തവും ആണെന്ന് ഉറപ്പുവരുത്തുക

സൗദിയിലെ മുഴുവൻ അക്കൗണ്ടിങ്​ പ്രക്രിയയും കമ്പ്യൂട്ടറൈസ്​ഡ് ആയി ​ മാത്രമേ ഇനി സ്വീകരിക്കൂ .

നിലവിലെ അക്കൗണ്ടിങ് സോഫ്റ്റ്‌ വെയർ വാറ്റ്​ പ്രക്രിയകൾ കൂടി ചേർത്ത്​ പരിഷ്കരിക്കുക.

സ്ഥാപനത്തിലെ  ജീവനക്കാർക്ക്​ ഇതിൽ വേണ്ട പരിശീലനം നൽകുക.

വാറ്റി​ന്റെ പ്രക്രിയകളും ഡോക്യൂമെ​ന്റെറഷനും നടത്താൻ പ്രാപ്തരായ മതിയായ ജീവനക്കാർ ഉണ്ടാവുക.

വാറ്റ്​ നിലവിൽ വരുന്നതു മുതൽ കരാറുകളിൽ വാറ്റ്​ നിബന്ധനകൾ ചേർക്കണം. അങ്ങനെയെങ്കിൽ
നിലവിലെ കരാറുകൾ പരിഷ്കരിക്കണം.

കച്ചവടക്കാർ വാറ്റ്​ രജിസ്ട്രേഷൻ സമയബന്ധിതമായി ചെയ്യുക. ഉപദേശകനായി  ഒരുവാറ്റ്​ കൺസൾട്ട​ൻറിനെ നിയമിക്കുക.

കണക്കുകൾ സമർപ്പിക്കൽ(റിട്ടേൺ ഫയലിങ്​)

രജിസ്​റ്റർ ചെയ്ത എല്ലാ കച്ചവടക്കാരും 2018  ജനുവരി മുതൽ വാറ്റ്​ റിട്ടേൺ ഫയലിങ്​ നിർബന്ധമാണ്. മാസത്തിലോ മൂന്നുമാസത്തിലോ ആകാം റിട്ടേൺ ഫയലിങ്​.

ഫയൽ ചെയ്യേണ്ട രീതിയും ഫോമുകളും ഡിപ്പാർട്മെൻറ്​ പുറത്തിറക്കും. ഫയലിങിൽ വീഴ്ച വന്നാൽ കുറഞ്ഞത് അഞ്ചുശതമാനവും കൂടിയത് 25 ശതമാനവും അടക്കാനുള്ള നികുതിയുടെ മേൽ പിഴ  നൽകേണ്ടി വരും .

Leave a Reply

Your email address will not be published.