അബൂദബി നിരത്തുകളിൽ പൊതുബസുകള്‍ക്ക്​ പുതിയ നിയമം; പിഴ തുകയും പുതുക്കി

അബൂദബി: പൊതു ബസുകളില്‍ യാത്ര​ െചയ്യുന്നവര്‍ക്കായി അബൂദബിയില്‍ പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌​ 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, 55 വയസിന്​ മുകളിലുള്ളവര്‍, നിശ്​ചയദാര്‍ഢ്യ വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക്​ യാത്രാക്കൂലിയില്‍ 50 ശതമാനം ഇളവ്​ ലഭിക്കും. 12 വയസില്‍ താ​ഴെ പ്രായമുള്ളവര്‍ക്ക്​ മുതിര്‍ന്നവരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാവില്ല. ട്രാന്‍സ്​പോര്‍ട്ട്​ വകുപ്പ്​ തലവന്‍ ശൈഖ്​ തെയാബ്​ ബിന്‍ മുഹമ്മദ്​ ബിന്‍ സായദ്​ ആല്‍ നഹ്യാന്‍ ആണ്​ ഇത്​ സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​.

 

 

യാത്രക്കാര്‍ ബസിനുള്ളില്‍ തിന്നുകയോ കുടിക്കുകയോ തുപ്പുകയോ ചൂയിംഗം ചവക്കുകയോ പുക വലിക്കുകയോ ചെയ്​തുകൂട. സഹയാത്രികരെ ശല്ല്യപ്പെടുത്തുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്​.
കൂര്‍ത്ത ആയുധങ്ങള്‍, തീപിടിക്കുന്ന സാധനങ്ങള്‍, മദ്യം, സൈക്കിള്‍ എന്നിവ കൊണ്ടുപോകുന്നത്​ നിരോധിച്ചു. ഡ്രൈവരുടെ ശ്രദ്ധ തിരിക്കുന്നതും കുറ്റകരമാണ്​. ആവശ്യമുള്ളപ്പോള്‍ മാത്രമെ സ്​റ്റോപ്​ ബട്ടണ്‍ അമര്‍ത്താവൂ.

 

അന്ധരോടൊപ്പമുള്ള നായ്​ക്കള്‍ അല്ലാതെ മറ്റ്​ വളര്‍ത്തുമൃഗങ്ങളെയുംഅനുവദിക്കില്ല. ബാഗേജുകള്‍ മറ്റ്​ യാത്രികര്‍ക്ക്​ തടസമുണ്ടാകാത്ത വിധത്തില്‍ മാത്രമെ വെക്കാവൂ. ആവശ്യത്തിന്​ പണമുള്ള കാര്‍ഡ്​ ഉപയോഗിച്ച്‌​ മാത്രമെ യാത്ര ചെയ്യാനാവൂ. നിയമം ലംഘിക്കുന്നവര്‍ക്ക്​ 200 മുതല്‍ 2000 ദിര്‍ഹം വരെ പിഴയും പുതിയ നിയമങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

Leave a Reply

Your email address will not be published.