ഗതാഗതം നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും ദുബൈ പൊലീസ്​ ഇനി ഹൈടെക്

ദുബൈ: തിരക്കേറിയ സമയങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക്​ തല്‍സമയം നിരീക്ഷിക്കുന്നതിന്​ ദുബൈ പൊലീസ്​ ഡ്രോണുകളെ നിയോഗിക്കുന്നു. ഏത്​ ഭാഗത്താണ്​ തടസം കൂടുതല്‍ എന്ന്​ കണ്ടെത്തി പെട്രോളിങ്​ സംഘങ്ങളെ അയച്ച്‌​ ഗതാഗതക്കുരുക്ക്​ അഴിക്കുന്നതിന്​ വേണ്ടിയാണിത്​. പൊലീസ്​ ഒാപറേഷന്‍സ്​ റൂമുമായാണ്​ ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്​.

 

ഇതിലൂടെ ഗതാഗതം മാത്രമല്ല വിവിധ പരിപാടികള്‍ നിരീക്ഷിക്കാനും കഴിയും. ഫോര്‍ ജി സാ​േങ്കതിക വിദ്യ ഉപയോഗിച്ചാണ്​ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത്​. കമാന്‍ഡ്​ റൂമിലിരുന്ന്​ ഉദ്യോഗസ്​ഥര്‍ക്ക്​ ഇവയെ നിയന്ത്രിക്കാന്‍ കഴിയും. അപകടങ്ങളും അത്യാഹിതങ്ങളുമൊക്കെ റെക്കോഡ്​ ചെയ്യുന്നതിനും ഇവ സഹായിക്കും.
പെ​െട്ടന്ന്​ തീരുമാനങ്ങള്‍ എടുക്കുന്നതിന്​ സഹായകരമാകുന്ന ഇൗ ദൃശ്യങ്ങള്‍ ​ ഉദ്യോഗസ്​ഥരുടെ പരിശീലനത്തിനും ഉപയോഗിക്കുമെന്ന്​ ദുബൈ പൊലീസി​​െന്‍റ ഒാപറേഷണല്‍ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്​ടര്‍ ഡോ. ഖാലിദ്​ അല്‍ മെറി പറഞ്ഞു.

 

ഫോര്‍ ജി സാ​േങ്കതിക വിദ്യയായതിനാല്‍ അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറാനാവും. തല്‍സമയ സംപ്രേക്ഷണത്തിനുള്ള സാ​േങ്കതികവിദ്യ 2008 മുതല്‍ പട്രോളിങ്​ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്​. ത്രീ ജി സാ​േങ്കതിക വിദ്യ 2012 മുതല്‍ മോ​േട്ടാര്‍ബൈക്ക്​ പട്രോളിലും ഉപയോഗിക്കുന്നുണ്ട്​. നഗരത്തി​​െന്‍റ വലിയൊരുഭാഗം ഒരുമിച്ച്‌​ നിരീക്ഷിക്കാമെന്നതാണ്​ ട്രോണുകള്‍കൊണ്ടുള്ള പ്രധാന ഗുണം.

Leave a Reply

Your email address will not be published.