ദുബൈയില്‍ വാഹനങ്ങള്‍ക്ക്​ ഇനി മുതൽ ആജീവനാന്ത രജിസ്​ട്രേഷന്‍

ദുബൈ: ടാക്​സികള്‍, വാടകക്ക്​ കൊടുക്കുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവക്ക്​ ആജീവനാന്ത രജിസ്​ട്രേഷന്‍ നല്‍കാന്‍ തീരുമാനം. ജനുവരി മുതല്‍ ഇത്​ നിലവില്‍ വരുമെന്ന്​ ആര്‍.ടി.എ അറിയിച്ചു.

 

 

ഇൗ വിഭാഗങ്ങളില്‍പെടുന്ന വാഹനങ്ങള്‍ക്ക്​ ജനുവരി മുതല്‍ നല്‍കുന്ന രജിസ്​ട്രേഷന്‍ കാര്‍ഡുകള്‍ക്ക്​ ആ ജീവനാന്ത മൂല്ല്യം ഉണ്ടാകും. എങ്കിലും വര്‍ഷംന്തോറും വാഹനങ്ങള്‍ പരിശോധിച്ച്‌​ ഒാണ്‍ലൈനില്‍ പുതുക്കല്‍ വരുത്തണം.

 

ആര്‍.ടി.എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ദുബൈ ഡ്രൈവ്​ ആപ്പ്​ വഴിയോ പ​ുതുക്കല്‍ വരുത്താം. ഇൗ മാസം ആദ്യം അബൂദബി പൊലീസ്​ എല്ലാത്തരം വാഹനങ്ങള്‍ക്കും സ്​ഥിരം രജിസ്​​ട്രേഷന്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്​ ദുബൈയും ഇൗ വഴിക്ക്​ നീങ്ങുന്നത്​

Leave a Reply

Your email address will not be published.