പ്രവാസികൾക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ നിരക്കുവര്‍ധന!!!

മനാമ: ഇത്തവണ വേനല്‍ അവധിക്ക്​ നാട്ടിലേക്ക്​ പോകുന്നവര്‍ക്ക്​ ഇരുട്ടടിയായി ‘എയര്‍ ഇന്ത്യ’ എക്​സ്​പ്രസി​​െന്‍റ നിരക്കു വര്‍ധന. 2018 ജൂണ്‍ മുതല്‍ ആഗസ്​റ്റ്​ വരെയുള്ള മാസങ്ങളിലെ വണ്‍വെ ടിക്കറ്റ്​ ശരാശരി 120 ദിനാര്‍ ആണ്​.

 

 

ബഹ്​റൈന്‍-കോഴിക്കോട്​ നിരക്കാണിത്​. ബഹ്​റൈന്‍^കൊച്ചി നിരക്കില്‍ നേരിയ കുറവുണ്ട്​. പോയ വര്‍ഷം ഏതാണ്ട്​ 100 ദിനാറിനാണ്​ വണ്‍വെ ടിക്കറ്റ്​ ലഭിച്ചിരുന്നത്​. പുതിയ വര്‍ധന വന്നതോടെ നാലംഗ കുടുംബം നാട്ടില്‍ പോയി മടങ്ങാന്‍ വന്‍ ചെലവ്​ വരുമെന്ന്​ ഉറപ്പായി.

 

ഖത്തര്‍ എയര്‍വേസ്​ സര്‍വീസ്​ കൂടി നിര്‍ത്തിയതോടെ, നാട്ടിലേക്കുള്ളവര്‍ കാര്യമായി ആശ്രയിക്കുന്നത്​ എയര്‍ ഇന്ത്യ എക്​സ്​പ്രസിനെയാണ്.
ഇൗ സാഹചര്യമാണ്​ അധികൃതര്‍ മുതലെടുക്കുന്നതെന്ന്​ ആരോപണമുണ്ട്​.

Leave a Reply

Your email address will not be published.