ഷോപ്പിംഗ്‌ വിസ്മയമൊരുക്കി ജിദ്ദയിലെ ലുലുവിന്റെ രണ്ടാമത്‌ ശാഖ തുറന്നു

ജിദ്ദ: ലുലു ഹൈപ്പർ മാർക്കറ്റ്‌ ശൃംഖലയുടെ 142 ആമത്തെ ശാഖ ജിദ്ദ-മദീന ഹറമൈൻ എക്സ്പ്രസ്‌ വേയിൽ അൽ മർവ ഡിസ്ട്രിക്കിൽ പ്രവർത്തനമാരംഭിച്ചു‌ .ലുലു എം ഡി പത്മശ്രീ എം എ യൂസുഫലിയുടെയും മറ്റു പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ സൗദി ജനറൽ ഇൻ വെസ്റ്റ്‌മന്റ്‌
അതോറിറ്റി ഡെപ്യൂട്ടി ഗവർണ്ണർ ഇബ്രാഹീം അൽ സുവൈലാണു ഉദ്ഘാടന കർമ്മം നടത്തിയത്‌‌.

ലുലു ഗ്രൂപ്പിന്റെ സൗദിയിലെ പതിനൊന്നാമത്തെയും ജിദ്ദയിലെ രണ്ടാമത്തെയും ഹൈപ്പർ മാർക്കറ്റാണിത്‌.

2020 ആകുംബോഴേക്കും സൗദിയിൽ 20 ലുലു ഹൈപ്പർ മാർക്കറ്റുകളുണ്ടാകുമെന്നും അടുത്ത വർഷം 6 ശാഖകൾ കൂടി തുറക്കുമെന്നും ലുലു എം ഡി എം എ യൂസുഫലി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.മക്ക, മദീന ‌, തബൂക്ക്‌ എന്നിവിടങ്ങളിലും പുതിയ ശാഖകൾ ആരംഭിക്കും.

നിലവിൽ 2400 സ്വദേശികൾ ലുലുവിന്റെ സൗദിയിലെ വിവിധ ശാഖകളിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇവരിൽ 1100 പേർ വനിതകളാണു.2020 ആകുംബോഴേക്കും സ്വദേശികളുടെ എണ്ണം 5000 ആയി ഉയരുമെന്നും യൂസുഫലി പറഞ്ഞു.

മൊത്തം 24,000 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായാണു പുതിയ ലുലു സജ്ജീകരിച്ചിട്ടുള്ളത്‌.വിവിധ തരം കണ്ണടകൾക്കായി ഐ എക്സ്പ്രസ്‌ എന്ന പേരിലുള്ള പ്രത്യേക ഷോറൂം മർ വയിലെ ലുലുവിന്റെ മാത്രം പ്രത്യേകതയാണു.ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളാണു ‌ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്‌.

ലൊക്കേഷൻ മാപ്പ്‌ കാണാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക
https://goo.gl/maps/CPHRqJnj3oB2

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.