ട്രംപിന്റെ ജറുസലം പ്രഖ്യാപനം യു.എൻ തള്ളി

ഇന്റർ നാഷണൽ ഡെസ്ക്‌ : ജറുസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു എസ്‌ പ്രസിഡന്റ്‌ ട്രം പിന്റെ നടപടിയെ യു എൻ പൊതു സഭ തള്ളി.9 നെതിരെ 128 വോട്ടിനാണു യു എസ്‌ പ്രഖ്യാപനം യു എൻ തള്ളിയത്‌

 

ഫലസ്തീനിന്റെ വിജയം എന്നാണു ഫലസ്തീൻ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസിന്റെ വാക്താവ്‌ യു എൻ തീരുമാനത്തെക്കുറിച്ച്‌ പ്രതികരിച്ചത്‌.

 

സമവായമില്ലാതെ ജറൂസലം തലസ്ഥാനമാക്കി തീരുമാനിക്കുന്നത്‌ നിയമ വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തുന്ന
പ്രമേയത്തിന്മേലാണു വോട്ടിംഗ്‌ നടന്നത്‌.ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര സമ്മേളനമാണു
പ്രമേയം വോട്ടിനിട്ടത്‌.

 

ഫലസ്തീനിനകൂലമായി വോട്ട്‌ ചെയ്താൽ അമേരിക്ക നൽകുന്ന ഫണ്ടുകൾ തടയുമെന്ന ട്രം പിന്റെ മുന്നറിയിപ്പ്‌ ഭയന്ന് 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട്‌ നിന്നിരുന്നു

 

കഴിഞ്ഞ ദിവസം സൗദി സന്ദർ ശിച്ച ഫലസ്തീൻ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസിനു സൗദിയുടെ എല്ലാ പിന്തുണയും സൽമാൻ രാജാവ്‌ വാഗ്ദാനം ചെയ്തിരുന്നു

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.