മിസൈല്‍ ആക്രമണം സൗദിയില്‍ കനത്ത സുരക്ഷ

കഴിഞ്ഞ ദിവസം റിയാദിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് തെക്കന്‍ അതിര്‍ത്തിയില്‍ സൗദി സുരക്ഷ ശക്തമാക്കിയത്. അസീര്‍, നജ്റാന്‍, ജിസാന്‍ എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

ഇറാന്‍റെ പിന്തുണയോടെ യമനിലെ ഹൂത്തി ഭീകരവാദികള്‍ സൗദിക്ക് നേരെ ഇതുവരെ 83 തവണ മിസൈല്‍ ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാല്കി പറഞ്ഞു. ഈ വര്‍ഷം ജനുവരി 27നാണ് സൗദിയെ ലക്ഷ്യമാക്കി ആദ്യ ഹൂത്തി മിസൈല്‍ ആക്രമണം ഉണ്ടായത്.

 

 

 

 

നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി വന്ന മിസൈല്‍ സൗദി സേന തകര്‍ത്തു. ജിസാന്‍, അബഹ, ഖമീഷ് മുശൈത്ത് എന്നീ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. കഴിഞ്ഞ ജൂലൈ 28നു വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു.

നവംബര്‍ നാലിനും ഡിസംബര്‍ പത്തൊമ്ബതിനുമാണ് റിയാദ് നഗരത്തിനു നേരെ ആക്രമണം ഉണ്ടായത്. സൗദിയിലെ ജിസാന്‍, നജ്റാന്‍, അസീര്‍ ഭാഗങ്ങളില്‍ ഹൂതികള്‍ നടത്തിയ റോക്കറ്റ് ആക്രമങ്ങളില്‍ 2800 വീടുകള്‍, 1300 വാഹനങ്ങള്‍, 272 കടകള്‍, 87 കൃഷി തോട്ടങ്ങള്‍, 70 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ തകര്‍ന്നിരുന്നു.

Leave a Reply

Your email address will not be published.