വി​ദേ​ശി​ക​ള്‍​ക്കാ​യി തു​ട​ങ്ങു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​യി​ല്‍ ഒാ​രോ സ​ന്ദ​ര്‍​ശ​ന​ത്തി​നും ഫീ​സ്​ ന​ല്‍​കേ​ണ്ട​തി​ല്ല

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ള്‍​ക്കാ​യി തു​ട​ങ്ങു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​യി​ല്‍ ഒാ​രോ സ​ന്ദ​ര്‍​ശ​ന​ത്തി​നും ഫീ​സ്​ ന​ല്‍​കേ​ണ്ട​തി​ല്ല. വാ​ര്‍​ഷി​ക ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ്രീ​മി​യം മു​ന്‍​കൂ​റാ​യി അ​ട​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. നി​ല​വി​ല്‍ 50 ദീ​നാ​ര്‍ ഉ​ള്ള പ്രീ​മി​യം ആ​ശു​പ​ത്രി പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​വു​ന്ന​​തോ​ടെ 130 ദീ​നാ​റാ​യി ഉ​യ​രും. 2018 ജ​നു​വ​രി​യി​ല്‍ ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി 2020 പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഫ​ര്‍​വാ​നി​യ​യി​ലും ദ​ജീ​ജി​ലും ര​ണ്ട് ഹെ​ല്‍​ത്ത് സ​െന്‍റ​റു​ക​ളാ​ണ് തു​റ​ക്കു​ക.

ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി​ക്കു കീ​ഴി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നു വ​ലി​യ ആ​ശു​പ​ത്രി​ക​ളു​മാ​ണ് നി​ല​വി​ല്‍​വ​രി​ക. അ​ഹ്​​മ​ദി, ഫ​ര്‍​വാ​നി​യ, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക. ഇ​തി​ല്‍ അ​ഹ്​​മ​ദി ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മാ​യി. ഓ​രോ മൂ​ന്നു മാ​സ​ത്തി​ലും ഒ​രു ഹെ​ല്‍​ത്ത് സ​െന്‍റ​ര്‍ എ​ന്ന തോ​തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി.

 

 

 

 

ഒാ​ഹ​രി വി​ല്‍​പ​ന​ക്ക്​ ഒ​രു​ക്കം തു​ട​ങ്ങി
കു​വൈ​ത്ത്​ സി​റ്റി: പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ തു​ട​ങ്ങു​ന്ന വി​ദേ​ശി​ക​ള്‍​ക്കാ​യു​ള്ള നി​ര്‍​ദി​ഷ്​​ട ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​യി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ 50 ശ​ത​മാ​നം വി​ഹി​തം ന​ല്‍​കു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌​ അ​ന്ന​ഹ്​​ര്‍ ദി​ന​പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ആ​കെ 230 ദ​ശ​ല​ക്ഷം ദീ​നാ​ര്‍ മൂ​ല​ധ​നം വേ​ണ്ട പ​ദ്ധ​തി​യി​ല്‍ 26 ശ​ത​മാ​നം ഷെ​യ​ര്‍ അ​ല്‍ അ​റ​ബി ഗ്രൂ​പ്​​ എ​ന്ന സ്വ​കാ​ര്യ ക​മ്ബ​നി​ക്കാ​ണ്.
24 ശ​ത​മാ​നം പ​ബ്ലി​ക്​ അ​തോ​റി​റ്റി ഫോ​ര്‍ ഇ​ന്‍​വെ​സ്​​റ്റ്​​മ​െന്‍റ്, പ​ബ്ലി​ക്​ അ​തോ​റി​റ്റി ഫോ​ര്‍ സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി എ​ന്നീ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക്​ ല​ഭി​ക്കും. ബാ​ക്കി 50 ശ​ത​മാ​ന​മാ​ണ്​ സ്വ​ദേ​ശി​ക​ളാ​യ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ ന​ല്‍​കു​ക. പ്രാ​ഥ​മി​ക ഒാ​ഹ​രി വി​ല്‍​പ​ന​ക്ക്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഫോ​ര്‍ ഇ​ന്‍​വെ​സ്​​റ്റ്​​മ​െന്‍റ്​ ഒ​രു​ക്കം ന​ട​ത്തി​വ​രു​ക​യാ​ണ്.

 

 

എ​ല്ലാ പ്രാ​ഥ​മി​ക ഹെ​ല്‍​ത്ത് സ​െന്‍റ​റു​ക​ളും ആ​ശു​പ​ത്രി​ക​ളും 2020 ഓ​ടെ വി​ദേ​ശി​ക​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 36793 ച​തു​ര​ശ്ര മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള​താ​ണ് അ്​​മ​ദി ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി. മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 20 ല​ക്ഷ​ത്തി​ല​ധി​കം​വ​രു​ന്ന വി​ദേ​ശി​ക​ളും അ​വ​രു​ടെ കു​ടും​ബ​വും ഇ​തി​െന്‍റ പ്ര​യോ​ജ​ക​രാ​യി മാ​റും. ഇ​തോ​ടെ, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഇ​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് ഇ​ല്ലാ​താ​യേ​ക്കു​ം.

Leave a Reply

Your email address will not be published.