ജിദ്ദ: ഗതാഗത നിയമ ലംഘനങ്ങൾ പിടി കൂടാൻ ഉടൻ അത്യാധുനിക സെൻസിറ്റീവ് ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് സൗദി ഗതാഗത വകുപ്പ് മേധാവി കേണൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
റോഡ് ഫ്ലോർ സെൻസറും റിമോട്ട് സെൻസറിംഗ് ഉപകരണങ്ങളുമായിരിക്കും സമീപ കാലത്ത് തന്നെ ട്രാഫിക് വിഭാഗം സ്ഥാപിക്കുക.
നിയമ ലംഘനങ്ങൾ പിടി കൂടുന്നതിനു നൂതനമായ സജ്ജീകരണങ്ങൾ ഉപയോഗിച്ച് പരിശോധനകൾ നടത്തും.
സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബെയിൽ ഫോൺ ഉപയോഗിക്കുന്നവരെയും പിടി കൂടുന്നതിനുള്ള ക്യാമറകൾ പരീക്ഷണാർത്ഥത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ഉടൻ തന്നെ റിയാദിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത വകുപ്പ് മേധാവി അറിയിച്ചു