ഹണിമൂണിനായി ദുബായിലെത്തിയ ഇന്ത്യന്‍ യുവതിയ്ക്ക് നറുക്കെടുപ്പില്‍ ആറരക്കോടി രൂപ സമ്മാനം

ദുബായ് : ഹണിമൂണിനിടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യാക്കാരിക്ക് ദുബൈ ഡ്യൂട്ടി ഫ്രീയുടെ തകര്‍പ്പന്‍ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി സെയ്ഷാല്‍സിലേക്കു പോകുന്നതിനിടെ ദുബായില്‍ നിന്നെടുത്ത ടിക്കറ്റിന് ഇന്ത്യാക്കാരിക്ക് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

 

 

ജീവിതത്തില്‍ ആദ്യമായി ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്ത പ്രിയ കുല്‍ഷാരിയ്ക്ക് സമ്മാനമായി ലഭിച്ചത് ബിഎംഡബ്യുവിന്റെ ആര്‍ 1200 ജിഎസ് അഡ്വന്‍ജര്‍ എന്ന ആഡംബര ബൈക്കാണ്. ബിസിനസ് അനലിസ്റ്റ് ആയ പ്രിയ, 0003 സീരിസിലുള്ള 322 നമ്ബര്‍ ടിക്കറ്റാണ് എടുത്തത്.

അതേസമയം ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ സമ്മാനമായ ഒരു മില്യണ്‍ യുഎസ് ഡോളര്‍ രണ്ടു പേര്‍ക്ക് ലഭിച്ചു. ഓസ്ട്രേലിയന്‍ സ്വദേശിയായ ലൈനെറ്റ് വില്യംസ്, തുര്‍ക്കി ഇസ്തംബുളില്‍ നിന്നുള്ള സുലെമാന സെം ഗുനല്‍ എന്നിവര്‍ക്കാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് ആറരക്കോടി രൂപ) സമ്മാനമായി ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

 

 

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റുകള്‍ സ്ഥിരമായി എടുക്കുന്ന വ്യക്തിയാണ് ഗുനല്‍.

ഫ്രഞ്ച് സ്വദേശിയായ ഇമ്മാനുവല്‍ ഗുലിന് നറുക്കെടുപ്പില്‍ പോര്‍ഷെയുടെ ആഡംബരക്കാറായ പനമേര 4 ലഭിച്ചു. ദുബൈയില്‍ താമസിക്കുന്ന ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ ഇറിന യെഫോമയ്ക്ക് ബിഎംഡബ്യു ആര്‍ 1200 ആര്‍ടി ബൈക്കും ലഭിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ ദുബൈ ഡ്യൂട്ടി ഫ്രീയുമായി ബന്ധപ്പെട്ട ഉന്നതര്‍ പങ്കെടുത്തു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് നേരത്തെയും ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ വിലപിടിച്ച സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.