35 വർഷത്തിന് ശേഷം സൗദിയില്‍ സിനിമ പ്രദര്ശിപ്പിക്കുമ്പോൾ ഇന്ത്യന്‍ സൂപ്പര്‍ നായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശനത്തിനെത്തും; പ്രവാസികള്‍ ആവേശത്തില്‍

സൗദി: 37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുന്നു. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു.സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി പ്രദര്‍ശനത്തിനെത്തുക സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്‍റെ ബ്രഹാമ്മാണ്ഡ ചിത്രം 2.0 ആണെന്നാണ് വ്യക്തമാകുന്നത്.

 

 

 

സൗദിയി തിയേറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്ബനിക്ക് നല്‍കിക്ക‍ഴിഞ്ഞു.

1980ലാണ് മതപണ്ഡിതന്മാരുടെ നിര്‍ദേശപ്രകാരം സൗദിയില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തലാക്കിയത്. സല്‍മാന്‍ രാജാവിന്‍റെ ഈ ഉദാരവത്കരണം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

 

 

 

അടുത്ത മാര്‍ച്ചോടെ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, 2030ഓടെ സൗദിയിലൊട്ടാകെ 2000ഓളം സിനിമാ തീയേറ്ററുകള്‍ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published.